7 Million -ലേറെ Followers ഉള്ള Priya Varrier Instagram അക്കൗണ്ട്‌ ഡീആക്ടിവേറ്റ് ചെയ്തു | കാരണമറിയാൻ ആരാധകർ പിന്നാലെ

7 Million -ലേറെ Followers ഉള്ള Priya Varrier Instagram അക്കൗണ്ട്‌ ഡീആക്ടിവേറ്റ് ചെയ്തു | കാരണമറിയാൻ ആരാധകർ പിന്നാലെ

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് സിനിമയിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരമാണ് പ്രിയ വാര്യർ. സിനിമയിലെ പാട്ട് രംഗത്തിലെ കണ്ണിറുക്കത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു പ്രിയ വാര്യർ.

ഏറ്റവും വേഗത്തിൽ ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേർസ് നേടുന്ന ഇന്ത്യൻ സെലിബ്രിറ്റി ആണ് പ്രിയ. ഇപ്പോൾ പ്രിയയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഡീആക്ടിവേറ്റ് ചെയ്തിരിക്കുന്നു. ഇത് താൽകാലികമാനെന്നും ഉടൻ തിരിച്ചു വരുമെന്നും റിപ്പോർട്ട്.

അഡാർ ലവിന് ശേഷം പ്രിയ ശ്രീദേവി ബംഗ്ലാവ്, ലവ് ഹാക്കേർസ് എന്നീ ചിത്രങ്ങളിലും പിന്നെ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രിയ വാര്യരുടെ ഇൻസ്റ്റാഗ്രാമിലേക്കുളള തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുന്നു.