ഓൺലൈൻ ക്ലാസ്സ് എടുത്ത ടീച്ചറെ ട്രോളാൻ നോക്കിയ ട്രോളന് കിട്ടിയത് എട്ടിന്റെ പണി. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സ്ഥിരമായി ട്രോൾ ഉണ്ടാക്കാറുള്ള യുവാവ് കുട്ടികൾക്കായി ഓൺലൈൻ ക്ലാസ്സ് എടുത്ത ടീച്ചറെ ട്രോളിയപ്പോഴാണ് പണി കിട്ടിയത്. വൈറലായ വീഡിയോ കാണാം:
https://youtu.be/1v6IBKlkHSE
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യുവാവ് ഈ സംഭവത്തോടെ റോസ്റ്റിങ്ങും ട്രോളിങ്ങുമൊക്കെ നിർത്തി വീട്ടിലിരിപ്പാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഓൺലൈൻ ക്ലാസ്സിലൂടെ വൈറലായ സായി ശ്വേത എന്ന ടീച്ചർക്ക് ട്രൈബൂട്ട് ആയി കുഞ്ഞാട് മീഡിയ ഒരുക്കിയ ” മാതാ പിതാ ഗുരു ദൈവം ” എന്ന ഷോർട്ട് ഫിലിംമിലാണ് രസകരമായ ഈ സംഭവങ്ങൾ ഉള്ളത്.
Tribute Video കണ്ട സായി ശ്വേത ടീച്ചർ അണിയറ പ്രവർത്തകരെ തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.ആരാധ്യ ശരത് നായർ, ഡോ:റോഷ്നി രമേശ്,അഷ്‌ബിൻ നാടരാജൻ, ശ്യാംലാൽ എസ്സ്, സേതു തുടങ്ങിയവർ വേഷമിട്ട ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് ആദർശ് നടരാജൻ, പ്രണവ് ദാസ്, നിതിൻ പി കുമാർ എന്നിവർ ചേർന്നാണ്. ക്യാമറ വിഷ്ണു എസ്സ് വിജയ്, എഡിറ്റിംഗ് നിതിൻ പി കുമാർ. ഷോർട്ട് ഫിലിം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
Matha Pitha Guru Daivam