ടോവിനോ വീണ്ടും അച്ഛനായി; ആശംസകളോടെ ആരാധകർ

ടോവിനോ വീണ്ടും അച്ഛനായി; ആശംസകളോടെ ആരാധകർ

മലയാള സിനിമയുടെ പ്രിയ നടൻ ടോവിനോ തോമസ് വീണ്ടും അച്ഛനായി. മലയാള സിനിമയിലെ നിറസാനിധ്യമായി മാറിയ നടനാണ് ടോവിനോ. നിരവധി ആരാധകരും താരത്തിനുണ്ട്. പ്രഭുവിന്റെ ആൺമക്കൾ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് ടോവിനോ. മലയാളം തമിഴ് സിനിമകളിൽ താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ പോസ്റ്റ്‌ ആണ് ചർച്ചാവിഷയം. തനിക്കൊരു കുഞ്ഞ് ജനിച്ചു എന്ന് ടോവിനോ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘It’s a boy’ എന്ന വാക്കുകൾ അടങ്ങിയ ചിത്രമാണ് ടോവിനോ പാങ്ങിവെച്ചത്. ടോവിനോക്ക് ആൺ കുഞ്ഞാണ് പിറന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ആരാധകർ ആശംസകൾ നേർന്നു. ചിലർ കമന്റ് ചെയ്തു, ഈ കുഞ്ഞ് ഐശ്വര്യങ്ങൾ കൊണ്ടുവരട്ടെ എന്ന്. നിരവധി സെലിബ്രിറ്റികളും താരത്തിന്റെ പോസ്റ്റിൽ കമെന്റ് ചെയ്തിട്ടുണ്ട്.

ടോവിനോ തോമസിന് ഒരു മകൾ കൂടിയുണ്ട്. ഇസ ടോവിനോ എന്നാണ് പേര്. ടോവിനോയും മകളുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ്. കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ടോവിനോ പങ്കുവെക്കാറുണ്ട്.

ട്രോളുകളിൽ നിറസാന്നിധ്യമാണ് ടോവിനോ. ഏതൊരു മഹാ സംഭാവമുണ്ടായാലും അത് ടോവിനോയുടെ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി ട്രോൾ ചെയ്യുന്നതാണ് ട്രോളർമാരുടെ വിനോദം. ഈ ഇടക്ക് വൈറസ് ലോകത്തെ ആകെ ഉലച്ചപ്പോൾ, ടോവിനോയുടെ അവസാനം ഇറങ്ങിയ ചിത്രമായ ഫോറെൻസിസിലെ മാസ്ക് ഇട്ട വേഷവുമായി ബന്ധപ്പെടുത്തി ട്രോളുകൾ വന്നിരുന്നു. ‘മാസ്ക് ഇട്ട് വന്നു അച്ചായൻ മാസ്ക് ട്രെൻഡ് ആക്കി’ എന്നായിരുന്നു ആ ട്രോൾ.

പ്രളയമെന്ന മഹാമാരിയുടെ കാലത്തും കേരളത്തിന്‌ കൈത്താങ്ങായി ടോവിനോ എത്തിയിരുന്നു. ഇപ്പോൾ ഈ മഹാമാരിയുടെ സമയത്തും സഹായ ഹസ്തവുമായി ടോവിനോ വന്നിട്ടുണ്ട്. ആ നല്ല മനസിന്‌ നന്ദി. ഇതുപോലെ എല്ലാ താരങ്ങളും ചിന്തിക്കുമെന്നു വിശ്വസിക്കുന്നു.

ടോവിനോ എന്ന താരത്തിന് മികച്ച സിനിമകൾ ചെയ്തു ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Tovino’s Post :

https://www.instagram.com/p/CBFhHoPDQHB/?igshid=51y6ww5vc288