ഷാരൂഖാന്റെ ഭാര്യ എടുത്ത മകൾ സുഹാനയുടെ വൈറൽ ഫോട്ടോഷൂട്ട് [PHOTOS]

ഷാരൂഖാന്റെ ഭാര്യ എടുത്ത മകൾ സുഹാനയുടെ വൈറൽ ഫോട്ടോഷൂട്ട് [PHOTOS]

ഈ ലോക്ക്ഡൗൺ കാലം പലരുടേയും കഴിവുകൾ പുറത്ത് കൊണ്ടുവരാൻ സാധിച്ച സമയം കൂടിയാണ്. സാധാരണക്കാര് തൊട്ട് സെലിബ്രിട്ടീസ് വരെ വെറൈറ്റി പരീക്ഷണങ്ങടേയും ഉറങ്ങി കിടക്കുന്ന കഴിവുകളെ ഉണർത്തുന്നതിന്റെ പിന്നാലെയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഒരു ഫോട്ടോഷൂട്ടാണ്. ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖാന്റെ മകളുടെ ഫോട്ടോഷൂട്ടാണിത്. ഈ ഫോട്ടോഷൂട്ട് ഇത്രക്കും വൈറലാകാൻ കാരണം ചിത്രങ്ങൾ എടുത്തത് മറ്റാരുമല്ല ഷാരൂഖാന്റെ പ്രിയ പത്‌നി ഗൗരി ഖാനാണ്. പ്രൊഫഷണൽ ലുക്കിൽ തന്നെയാണ് ഈ ഫോട്ടോസ് എല്ലാം.

ഗൗരി ഖാനിനെ അഭിനന്ദിച്ചികൊണ്ട് നിരവധി പേരാണ് ഫോട്ടോയിൽ കമെന്റ് ചെയ്തത്. സുഹാന തന്റെ ചിത്രങ്ങളുടെ അടിക്കുറിപ്പിൽ തന്റെ അമ്മയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലോക്ക്ഡൗൺ കാലം വരേണ്ടി വന്നു പലരുടേയും ഉള്ളിലെ കലാകാരൻ/കലാകാരി പുറത്തു വരാൻ.

സുഹാന ഖാൻ ന്യൂയോർക്കിൽ നിന്നും ഡ്രാമ & ആക്ടിങ് കോഴ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്. 2019ൽ പുറത്തിറങ്ങിയ ദി ഗ്രേ പാർട്ട്‌ ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. ഷാരൂഖാന്റെ സീറോ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡിറക്ടറായിരുന്നു.

സുഹാന പങ്കുവെച്ച ചിത്രങ്ങൾ കാണാം :