ഭർത്താവിന്റെ കള്ളത്തരം പൊളിച്ചടുക്കി ഭാര്യ – വീഡിയോ വൈറൽ; ഈ സൂത്ര വിദ്യ കണ്ടാൽ ആരായാലും ഒന്ന് ട്രൈ ചെയ്ത് നോക്കും

ഭർത്താവിന്റെ കള്ളത്തരം പൊളിച്ചടുക്കി ഭാര്യ – വീഡിയോ വൈറൽ; ഈ സൂത്ര വിദ്യ കണ്ടാൽ ആരായാലും ഒന്ന് ട്രൈ ചെയ്ത് നോക്കും

ഭാര്യ അറിയാതെ ഒറ്റയ്ക്ക് രഹസ്യ ചാറ്റിംഗ് നടത്തുന്ന ഭർത്താക്കന്മാർ ഉണ്ടെങ്കിൽ സൂക്ഷിക്കണം. ഭാര്യമാരുടെ കയ്യിലുള്ള തന്ത്രങ്ങൾ ചില്ലറയല്ല. ജോലി കഴിഞ്ഞു വീട്ടിൽ വന്നിട്ടും ഭർത്താവ് ഏത് നേരവും മൊബൈൽ ഫോണും ചാറ്റിങ്ങുമായി ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ഭാര്യയ്ക്ക് എന്തോ വശപ്പിശക് ഫീൽ ചെയ്‌തത്‌. അതോടെ ഭർത്താവിന്റെ കള്ളത്തരം കയ്യോടെ പിടിക്കാനും തീരുമാനിച്ചു. ബാത്‌റൂമിൽ പോകുമ്പോൾ സോപ്പിനു പകരം മൊബൈൽ ഫോൺ കൊണ്ട് പോയാൽ ഏത് ഭാര്യയ്ക്കായാലും സംശയം വരും. എന്നാലും ഭർത്താവിന്റെ രഹസ്യ ചാറ്റിംഗ് അറിയാൻ നടത്തിയ ഈ തന്ത്രം ഫലിച്ചു. അതോടെ ഈ തന്ത്രം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് ഭർത്താക്കന്മാർ. ഈ വീഡിയോ കാണും മുൻപ് എല്ലാ ഭാര്യമാരോടും ഒരു കാര്യം പ്രത്യേകം പറയാനുണ്ട്. കയ്യിലുള്ള തന്ത്രങ്ങളുടെ കൂടെ ഈ ഐറ്റം കൂടി ചേർത്ത് തട്ടിയും മുട്ടിയും മാനേജ് ചെയ്തു പോകുന്ന ഭർത്താക്കന്മാരെ വലയ്ക്കരുത്. വൈറലായ വീഡിയോ കാണാം:

ആണുങ്ങൾക്കൊരു വിചാരമുണ്ട് സ്ത്രീകൾ മുഴുവൻ മണ്ടികളാണെന്ന്. അവരെ സുഖമായി പറ്റിച്ചു ജീവിക്കാം എന്ന്. എന്നാൽ പലതും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഭാര്യമാരുടെ മനസ്സിന്റെ വലിപ്പം കൊണ്ട് കൂടിയാണ് പല കുടുംബ ബന്ധങ്ങളും വഴക്കുകളില്ലാതെ മുൻപോട്ടു പോകാനുള്ള കാരണം. ഈ വീഡിയോ കണ്ടാൽ എന്തായാലും ഭാര്യമാരെ ഒളിച്ച് രഹസ്യ ഇടപാടുകൾ നടത്തുന്ന ഭർത്താക്കൻമാരുടെ നെഞ്ചൊന്നു പിടയ്ക്കും. എല്ലാ ഭാര്യമാരും ഇതുപോലെ ചിന്തിക്കാൻ തുടങ്ങിയാൽ എന്താകും ഭർത്താക്കന്മാരുടെ അവസ്ഥ ?

സുധി കോപ്പ, സരിത കുക്കു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് “കുൽസിതൻ”. കുടുംബ ബന്ധങ്ങൾക്കിടയിലെ രസകരമായ ചില മുഹൂർത്തങ്ങളാണ് ഈ ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷകനെ കാട്ടി തരുന്നത്. ലോക്ക് ഡൌൺ കാലത്ത് മൊബൈൽ ഫോൺ ഉണ്ടാക്കിയ പൊല്ലാപ്പ് എന്ന പേരിൽ ഈ ഹ്രസ്വ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വീടുകളിൽ പരസ്പര സംസാരവും, കരുതലും കുറഞ്ഞു വരുന്നത് ഇന്നത്തെ കാലത്ത് പതിവായി കണ്ടു വരുന്ന ഒരു വസ്തുതയാണ്. ഇത്തരം സന്ദർഭങ്ങളിൽ പലരും കുൽസിത പ്രവർത്തികളിൽ ഏർപ്പെടുന്നത് വാർത്തകളിൽ ഇടം നേടാറുമുണ്ട്. ഇക്കാര്യം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്തും, സംവിധായകനുമായ അഭയകുമാർ. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് അഭയകുമാർ. ഷൂട്ടിംഗ് പൂർത്തിയാക്കിയ മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചതുർമുഖം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാജു പി ഉണ്ണിയാണ്. ഛായാഗ്രഹണം ജിക്കു ജേക്കബ് പീറ്ററും, സംഗീതം ശങ്കർ ശർമ്മയുമാണ്. എഡിറ്റിംഗ് പ്രേംസായി.