സണ്ണി ലിയോൺ തന്നെയാണ്…. ജസ്‌ല മാടശ്ശേരിയുടെ വൈറൽ കുറിപ്പ്

സണ്ണി ലിയോൺ തന്നെയാണ്…. ജസ്‌ല മാടശ്ശേരിയുടെ വൈറൽ കുറിപ്പ്

ആക്ടിവിസ്റ്റ് ആയ ജസ്‌ല മാടശ്ശേരിയെ ഒട്ടു മിക്ക മലയാളികൾക്കും അറിയാം. മലയാളികൾക്കിടയിൽ ജസ്‌ലയെ ഏറെ പരിചിതമാക്കിയത് മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 2വിലൂടെയാണ്.

നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള ആൾ കൂടിയാണ് ജസ്‌ല. തനിക്കുണ്ടാവുന്ന ഓരോ പ്രശ്നങ്ങളെയും തരണം ചെയ്താണ് ജസ്‌ല മുന്നോട്ട് പോകുന്നത്. ബിഗ് ബോസ്സ് ഗെയിമിലും നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇന്ന് ജസ്‌ല തന്റെ സുഹൃത്തിന്റെ ഒരു നല്ല കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന താരം മറ്റാരുമല്ല നമ്മുടെ സണ്ണി ലിയോണാണ്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ജസ്‌ല ഈ കുറിപ്പ് പങ്കുവെച്ചത്. താരത്തിന് പിറന്നാൾ ആശംസകളും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വൈറലായ കുറിപ്പിത്താണ് :

എനിക്ക് ഏറെ പ്രിയപ്പെട്ടവന്‍ Arv Anchal എഴുതുന്നൂ.♥ ഒളിച്ചും മറഞ്ഞും കണ്ടിരുന്ന,
പൊതുസമൂഹമധ്യത്തിൽ ഉറക്കെ പറയാൻ പോലും മടിക്കുന്ന പോൺ ഇൻഡസ്ട്രിയിൽ നിന്നും ഒരു പേര് ഇന്ത്യയൊന്നാകെ മുഴങ്ങി കേൾക്കുന്നു… സണ്ണി ലിയോൺ ❤
എല്ലാ പൊതുബോധങ്ങളെയും തച്ചു തകർത്ത് ലിംഗഭേദവെത്യാസമില്ലാതെ അവരെ ഇഷ്ട്ടത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു വലിയ കൂട്ടതെ അവർ സൃഷ്ട്ടിച്ചെടുത്തത് ഗിമ്മിക്കുകൾ കൊണ്ടായിരുന്നില്ല…..!!

കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന പെൺകുട്ടിയിൽ നിന്നും സണ്ണി ലിയോൺ എന്ന ഐഡന്റിറ്റിയിലേക്ക് അവർ നടത്തിയ യാത്ര തന്നെയാണ് അതിനുള്ള ഉത്തരം. പോൺ ഇൻഡസ്ട്രിയിലേക്ക് കടന്ന് ചെന്നത് തന്റെ സ്വന്തം ഇഷ്ട്ടത്തിനു തന്നെയായിരുന്നു എന്നവർ ബോൾഡ് ആയി പറഞ്ഞു വെച്ചു,
സണ്ണി ലിയോൺ ഇന്നാട്ടിലെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വഴി തെറ്റിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുത്ത ഈ രാജ്യത്ത്, ക്ഷേത്രത്തിൽ അല്പവസ്ത്രധാരിയായി പ്രത്യക്ഷപെട്ടു എന്ന് പറഞ്ഞു തനിക്ക് എതിരെ കേസ് കൊടുത്ത,
ലൈംഗീകത നിറഞ്ഞ കൊത്തുപണികൾ ചെയ്തു വച്ചിട്ടുള്ള ക്ഷേത്രങ്ങളുള്ള ഈ രാജ്യത്ത്, ഒരു കോണ്ടത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപെട്ടതിന് പൊതു സമൂഹത്തിലും കോടതിയിലും താൻ വിചാരണ ചെയ്യപെട്ട അതേ രാജ്യത്ത്, ആ രാജ്യത്തിന്റെ എല്ലാ സദാചാരബോധങ്ങളേയും തച്ചുടച്ച് കൊണ്ട് വെള്ളിത്തിരയിലേക്കവർ ചുവന്ന പരവതാനിയിലൂടെ തന്നെ നടന്നു കയറിയത് ചരിത്രമാണ്…

ലോസ് അഞ്ചലോസിൽ നടന്ന ഷോയിൽ നിന്ന് കിട്ടിയ പണം മുഴുവൻ അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്ത സണ്ണി ലിയോണിനേക്കാൾ, ഇന്ത്യക്കാരിയായ ഒരു പെൺകുട്ടിയെ ദത്തെടുത്തു വളർത്തിയ സണ്ണി ലിയോണിനെക്കാൾ, രണ്ട് ആൺകുട്ടികളെ വാടക ഗർഭപാത്രം വഴി സ്വന്തമാക്കിയ സണ്ണി ലിയോണിനേക്കാൾ തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കി വെക്കുകയും ചെയ്യുന്ന സണ്ണി ലിയോണിനേക്കാൾ,
എനിക്കിഷ്ട്ടം പോൺ സ്റ്റാർ ആയ, അഭിനയേത്രിയായ സണ്ണി ലിയോണിനെ തന്നെയാണ്…

അതൊരു പ്രഖ്യാപനം കൂടിയാണ്, വെറും നഗ്നതയിൽ കുരുക്കിയിട്ടാൽ കെട്ടൊടുങ്ങി പോകുന്നതല്ല പെണ്ണ് എന്ന പ്രഖ്യാപനം….
ഒരു മലയാളം ചാനലിലെ ക്യാമ്പസ് പ്രോഗ്രാമിൽ “ഇഷ്ട്ടപെട്ട നടിയാരാ? ” എന്ന് ചോദിച്ചപ്പോൾ ഒരു പെൺകുട്ടി സംശയം ലവ ലേശമില്ലാതെ “സണ്ണി ലിയോൺ” എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ,
ഈ സമൂഹത്തിൽ അതൊരു ചെറിയ വിജയമല്ല…
ഒരായിരം പിറന്നാൾ ആശംസകൾ Sunny Leone ❤