എടാ… എൽദോ നിന്നെ സിനിമേൽ എടുത്തെടാ; TikTok താരങ്ങൾക്ക് അഭിനയിക്കാനുള്ള അവസരം

എടാ… എൽദോ നിന്നെ സിനിമേൽ എടുത്തെടാ; TikTok താരങ്ങൾക്ക് അഭിനയിക്കാനുള്ള അവസരം

എടാ എൽദോ നിന്നെ സിനിമേൽ എടുത്തെടാ… മാന്നാർ മത്തായി എന്ന സിനിമയിലെ വളരെ പ്രശസ്തമായ ഒരു ഡയലോഗ് ആണ് ഇത്. കാലാതീതമായി അന്നും ഇന്നും മലയാള സിനിമ പ്രേമികൾ ആവശ്യത്തിനും അനാവശ്യത്തിനും എടുത്ത് ഉപയോഗിക്കുന്ന ഒരു ഹിറ്റ് ഡയലോഗ്. പക്ഷേ ഇത്തവണ എൽദോയെ സിനിമേല് എടുത്തു, എൽദോയെ മാത്രമല്ല നിങ്ങളിൽ പലരെയും സിനിമയിൽ എടുത്തേക്കാം. മാന്നാർ മത്തായിയിലെ സന്ദർഭങ്ങളെ വീണ്ടും ഓർമ്മിപ്പിക്കും വിധം “ആശാനും സംഘവും” എന്ന പേരിൽ ഒരു വെബ് സീരീസ് ഒരുങ്ങുന്നു.

ഈ വെബ് സീരീസിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിൽ അഭിനയിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും, മാന്നാർ മത്തായിയിലെ പോലെ തന്നെയാണ്. നാടകത്തിൽ അഭിനയിപ്പിക്കാൻ കാറുമായി ആശാനും സംഘവും നായികയെ തേടി നടന്നത് പോലെ ഇവിടെ ഒരു ‘ടിക് ടോക്’ ചലഞ്ചിലൂടെ അഭിനേതാക്കളെ കണ്ടെത്താനുള്ള ശ്രമമാണ് അണിയറക്കാർ നടത്തുന്നത്.

കുഞ്ഞാട് ടിക് ടോക് ചലഞ്ച് എന്നാണ് ഈ മത്സരത്തിന് പേരിട്ടിരിക്കുന്നത്. മത്സരാർത്ഥികൾ ടിക് ടോക് വീഡിയോ വാട്സാപ്പിൽ അയച്ചു കൊടുത്താൽ തിരഞ്ഞെടുക്കപ്പെടുന്ന 50 -പേർക്കാണ് ഈ വെബ് സീരീസിൽ അഭിനയിക്കാനുള്ള അവസരമൊരുങ്ങുക. 9847892244 -എന്ന നമ്പറിലാണ് ടിക്ടോക് വീഡിയോ അയച്ചു കൊടുക്കേണ്ടത്. അഭിനയിക്കാനുള്ള അവസരത്തിന് പുറമേ വിജയികൾക്ക് ഒന്നാം സമ്മാനം 2000 രൂപയും ലഭിക്കും. എന്തായാലും അഭിനയ മോഹികൾക്ക് ഈ അവസരം ശരിക്കുമൊരു ജിങ്കാലാലാ തന്നെയാണ്. വീഡിയോ അയച്ചു കൊടുക്കേണ്ട അവസാന തീയതി ജൂലൈ 9 ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ 9847892244 നമ്പറിൽ ബന്ധപ്പെടുക. നിബന്ധനകൾ താഴെ വായിക്കാം:

കുഞ്ഞാടിന്റെ പുതിയ വീഡിയോ “കുടംപുളി” കാണാൻ :

https://youtu.be/6VrXF0JTJco