തേച്ച കാമുകിയ്ക്ക് നേരെ പെട്രോൾ ഒഴിക്കാൻ നിന്ന കാമുകന് സംഭവിച്ചത് ; വീഡിയോ കാണാം

തേച്ച കാമുകിയ്ക്ക് നേരെ പെട്രോൾ ഒഴിക്കാൻ നിന്ന കാമുകന് സംഭവിച്ചത് ; വീഡിയോ കാണാം

പ്രണയം നിരസിച്ചതിന് കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും അപായപ്പെടുത്തുകയും ഒക്കെ ചെയ്ത സംഭവങ്ങൾ കേരളത്തിൽ ഒരുപാട് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കാമുകിയെ വീട്ടിനുള്ളിൽ പോലും കയറി പെട്രോളൊഴിച്ച് അപായപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇത്തരം വാർത്തകൾ കൗമാരക്കാരായ പെൺകുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. ഇത്തരമൊരു അവസ്ഥ ചൂണ്ടിക്കാട്ടുന്നതിനൊപ്പം പ്രണയം നിരസിച്ചാൽ എന്തുകൊണ്ടാണ് കാമുകിയെ അപായപ്പെടുത്താൻ കാമുകന് കഴിയുന്നുവെന്നും എവിടെയാണ് പ്രശ്നമെന്നും മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം:

ആഗ്രഹിക്കുന്നതെന്തും ഉടനെ സാധിച്ച് കിട്ടുന്ന ബാല്യവും കൗമാരവുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ആൺകുട്ടികളെ എത്തിക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ വിഷയം പ്രമേയമാക്കി ഒരുകൂട്ടം ചെറുപ്പക്കാർ തയ്യാറാക്കിയ ഷോർട്ട് ഫിലിമാണ് “പെട്രോൾ”.

കൃഷ്ണ ക്രിയേഷൻസിന്റെ ബാനറിൽ കൃഷ്ണകുമാർ R നിർമ്മിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രം വിഷ്ണു നാഥിന്റെ തിരക്കഥയിൽ അജീഷ് സുദേവ് സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിലെ അപ്പു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രജി കോലാടാൻ. നസ്രീൻ നസീർ, ബിജീഷ് അവനൂർ, ഷീജ, മിനു എലിസബത്ത് മാത്യു, വിഷ്ണു കെ എൽ, വിനയ് സാഗർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

സംഗീതം സിബി ബാലകൃഷ്ണ, ഛായാഗ്രാഹണം അജ്മൽ അക്ബർ, എഡിറ്റിങ് വിഘ്‌നേശ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. സ്റ്റോറി കൺസെപ്റ്റ് വിനയ് സാഗർ.

ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബിജേഷ് അവനൂർ കൈകാര്യം ചെയ്തിരിക്കുന്നു. കലാ സംവിധാനം ഷമാൽ കാടാമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ RD പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ ലിജിത് എൻ ഗംഗാധരൻ. സഹ സംവിധാനം വിഷ്ണു നാഥ്, സംവിധാന സഹായി അരുൺ കൃഷ്ണ ദാസ്. സ്റ്റുഡിയോ ചേതന തൃശ്ശൂർ. ഗതാഗതം ഷെനിൻ സ്കറിയ.