ഹൃദ്യം,മനോഹരം ഗിരീഷ് നാരായണൻ ആലപിച്ച ഗാനം ;സംഗീതത്തിന് മതമില്ല.. എല്ലാ മതസ്ഥർക്കും ഇഷ്ടമാവും

ഹൃദ്യം,മനോഹരം ഗിരീഷ് നാരായണൻ ആലപിച്ച ഗാനം ;സംഗീതത്തിന് മതമില്ല.. എല്ലാ മതസ്ഥർക്കും ഇഷ്ടമാവും

സ്നേഹത്തിന്റെയും, കരുതലിന്റെ മധുര ഓർമ്മപെടുത്തലുകളുമായി ഒരു ഗാനം “എന്റെ പ്രാണനെ.. എന്റെ പ്രിയനേ ” ഫിന്നി വർഗീസ് എഴുതി സംഗീതം നൽകി, ചലച്ചിത്ര പിന്നണി ഗായകൻ ഗിരീഷ് നാരായണൻ ആലപിച്ച വളരെ മനോഹരമായ ഒരു ഗാനം കാണാം:

ലോകം മഹാവ്യാധിയുടെ പിടിയിൽ പെട്ടു നിൽക്കുന്ന ഈ സമയത്താണ് ആശ്വാസ കിരണങ്ങൾ ചൊരിയുന്ന പോലെ “എന്റെ പ്രാണനേ, എന്റെ പ്രിയനേ” എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തത്. സംഗീത പ്രിയരായ ഏവർക്കും മനസ്സ് നിറഞ്ഞു ആസ്വദിക്കാവുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ഈ ഗാനം കേട്ടവർ ഇതൊരു മികച്ച ഭക്തി ഗാനമാണെന്നു വിലയിരുത്തുന്നു. ഏത് മത വിശ്വാസിക്കും ആലപിക്കാവുന്ന തരത്തിലാണ് വരികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഗാനം നിരവധിയാളുകൾ കണ്ടു കഴിഞ്ഞു. ഹൃദയ സ്പർശിയായ വരികളാണെന്നു പലരും കമന്റുകൾ രേഖപ്പെടുത്തി.

എ എഫ് മീഡിയ ഹൌസ് നിർമ്മിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണർ D- Musics പ്രൊഡക്ഷൻസ് ആണ്. കീ & പ്രോഗ്രാമിങ് സംഗീത് പവിത്രൻ, മിക്സ്‌ കെ ടി ഫ്രാൻസിസ്, മിക്സ്‌ അസ്സോസിയേറ്റ് ജെയിം തോമസ്, വീഡിയോ പ്രസന്റേഷൻ ഡോൺ വലിയവെളിച്ചം എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.