പ്രമുഖ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

പ്രമുഖ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

ബോളിവുഡ് സിനിമയിലെ മുൻ നിര താരം ഇർഫാൻ ഖാൻ അന്തരിച്ചു. ഇന്ന് രാവിലെ മുംബയിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

വൻകുടലിലുണ്ടായ അനുവാബാധയെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കുറേ വർഷങ്ങളായി അസുഖങ്ങളായി ബുദ്ധിമുട്ടിലായിരുന്നു താരം. കുറച്ചേ വർഷങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിൽ ട്യൂമർ കാനെത്തുകയും തുടന്ന് യുകെയിൽ ചികിത്സയിലായിരുന്നു. താരം.

സ്ലം ഡോഗ് മില്യനൈർ, ലൈഫ് ഓഫ് പൈ എന്നിങ്ങനെ ലോക പ്രശസ്ത സിനിമയുടെ ഭാഗമാകാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. അംഗ്രെസി മീഡിയ ആയിരുന്നു താരം അവസാനം അഭിനയിച്ച ചിത്രം.

നാഷണൽ അവാർഡ്‌, ഫിലിം ഫെയർ അവാർഡ്, ഐ.ഐ.ഫ്.എ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡ് അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2011ൽ അദ്ദേഹത്തിന് പദ്മശ്രീയും ലഭിച്ചിട്ടുണ്ട്. 1988ലെ സലാം ബോംബെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ മിന്നും പ്രകടനങ്ങളിലൂടെ താരം വളർന്നു. ഇന്റർനാഷണൽ ചിത്രങ്ങളായ അമേസിങ് സ്പൈഡർമാൻ, ഇൻഫെർണോ, ജുറാസിക് വേൾഡ് എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

ഇർഫാൻ ഖാൻ എന്ന അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപിക്കുന്നു.