അണ്ണാ.. ഞങ്ങൾ ശരിക്കും പ്രേതത്തെ കണ്ടു | ഇത് ശെരിക്കും ഭയപ്പെടുത്തും – Watch Horror Short Film

അണ്ണാ.. ഞങ്ങൾ ശരിക്കും പ്രേതത്തെ കണ്ടു | ഇത് ശെരിക്കും ഭയപ്പെടുത്തും – Watch Horror Short Film

ഹൊറർ എന്ന് കേൾക്കുമ്പോൾ പഴയ തറവാടും, വെള്ളയുടുത്ത പ്രേതവും ഇതതല്ല ഐറ്റം. ഇത് കണ്ടാൽ 100 ശതമാനം നിങ്ങൾ പേടിച്ചിരിക്കും. ഇതൊരു വെല്ലുവിളിയൊന്നുമല്ല മറിച്ച് ഒരു കാഴ്ചക്കാരന്റെ മനസ്സറിഞ്ഞു പറയുന്ന വാക്കുകളാണ്. ഈ വീഡിയോ മുഴുവനായി കണ്ട് തീരും മുൻപ് നിങ്ങൾ പല ആവർത്തി സ്വയം പറഞ്ഞു കഴിഞ്ഞിട്ടുണ്ടാകും “പേടിപ്പിച്ചു കളഞ്ഞല്ലോ”. സംശയമുള്ളവർക്ക് വീഡിയോ കണ്ട് തന്നെ തീരുമാനിക്കാം. [ വീഡിയോ ] കാണാം:

അത്ര പെട്ടെന്ന് പേടിച്ച് കൊടുക്കാൻ മലയാളി തയ്യാറല്ല എന്നതാണ് ഹൊറർ ചിത്രങ്ങളുടെയെല്ലാം വെല്ലുവിളി. ഹോളിവുഡ് നിലവാരത്തിലുള്ള ഗ്രാഫിക്സുകളും, ശബ്ദസംവിധാനങ്ങളും മലയാളിക്ക് അവശ്യ വസ്തുവായി മാറി എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. ആ വെല്ലുവിളിയെ വളരെ വിദഗ്ധമായി അതിജീവിച്ചുകൊണ്ടാണ് “എന്ന് വരും നീ” എന്ന ഹ്രസ്വ ചിത്രം നമുക്ക് മുൻപിലേക്ക് എത്തുന്നത്. പണ്ട് കാലത്ത് യക്ഷികൾ എന്ന് പറഞ്ഞാൽ വെറും വെള്ള സാരിയും കൂർത്ത പല്ലുകളും രക്ത ദാഹികളും മാത്രമായിരുന്നെങ്കിൽ, “എന്ന് വരും നീ” യിൽ ഒരു പുതുഭാവമുള്ള പ്രേതാനുഭവമാണ് സംവിധായകൻ അലൻ റോഡ്‌നി ഒരുക്കിയിരിക്കുന്നത്.

ഇവിടെ ഏതാണ് ഫാന്റസി ഏതാണ് സംഭവ കഥ എന്ന് മനസിലാക്കാൻ പറ്റാത്ത വിധമാണ് “എന്ന് വരും നീ”യുടെ കഥ അവതരിപ്പിക്കുന്നത്. മറ്റു ഹൊറർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെയോ ചേരുവകൾ ഈ കൊച്ച് സിനിമയിലുണ്ട് എന്ന് തോന്നിപ്പിച്ചു കൊണ്ട് സിനിമ കാണാനായി പ്രേക്ഷകനെ പിടിച്ചിരുത്താനാണ് ആദ്യ സീനുകളിൽ കൂടെ സംവിധായകൻ ശ്രമിക്കുന്നത്. കഥ അങ്ങിനെയാണ് പറഞ്ഞു തുടങ്ങുന്നതും. ഒരു ചെറുപ്പക്കാരനും, അയാളുടെ വർഷങ്ങൾക്കു മുൻപുള്ള ഓർമ്മകളിലെ പേടിപ്പെടുത്തുന്ന വിവരണങ്ങളും ആദ്യമേ സിനിമ കാണുന്നവർക്ക് പറഞ്ഞു കൊടുക്കുന്നുവെങ്കിലും, യഥാർത്ഥ കഥ സംവിധായകൻ ആദ്യ പകുതി അവസാനിക്കും വരെ സമർത്ഥമായി മൂടി വക്കുകയാണ് ചെയ്തിരിക്കുന്നത്.

പിന്നീട് പല ദുരൂഹതകളും ചുരുളഴിയുകയും അത് പ്രേക്ഷകർരെ പേടിപ്പെടുത്തുകയും അതോടൊപ്പം ആവേശം കൊളിക്കുകയും ചെയ്യുന്നു. ശബ്ദ സംവിധാനം കൊണ്ടും, എഡിറ്റിംഗിലെ മികവ് കൊണ്ടും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുവാൻ “എന്ന് വരും നീ” എന്ന ഈ ഹ്രസ്വ ചിത്രത്തിന് കഴിഞ്ഞു. ഹോളിവുഡ് ഹൊറർ ചിത്രങ്ങളുടെ രീതിയിൽ സംഭവ കഥ പറഞ്ഞുകൊണ്ട് ഡാർക്ക് മിസ്റ്ററി ഒളിപ്പിച്ച ഈ ചിത്രം മലയാളത്തിൽ ഒരു പുതുമയുള്ള അനുഭവമായി മാറുന്നു.

സുഹൃത്തുക്കളായ അഞ്ച് യുവാക്കൾ താമസിക്കുന്ന ഒരു വീടിനുള്ളിൽ ഒരു ദിവസം വൈകിട്ട് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളാണ് ഈ ഷോർട്ട് ഫിലിം പറയുന്നത്. ചിത്രത്തിനെ മുൻപോട്ട് കൊണ്ട് പോകുന്നതിൽ അഭിനേതാക്കളുടെ പ്രകടനം വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ഓരോ സീനുകളും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു എന്ന് തന്നെ പറയാം. ഹൊററിനൊപ്പം കഥയ്ക്ക് കോട്ടം തട്ടാതെ ശുദ്ധ ഹാസ്യത്തിന് കൂടി പ്രാധാന്യം നൽകിയാണ് “എന്ന് വരും നീ” ഒരുക്കിയിട്ടുള്ളത്. അവിവിഹാതിതരുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും ഭാവിയെപ്പറ്റിയുള്ള ഭയങ്ങളും ഒരു പ്രേതപ്പടം ആക്കിയാൽ എങ്ങനിരിക്കും ???
അതാണീ ഷോർട്ട് ഫിലിം.
കാണുക – അത് നിങ്ങൾ തന്നെയാണോ എന്ന് ചിന്തിക്കുക.

സാധാരണ മലയാള ഹൊറർ ഷോർട്ട് ഫിലിമുകളിലുള്ള ശബ്ദസംവിധാനമല്ല ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. മറിച്ച് ഹോളിവുഡ് ചിത്രങ്ങളിലുള്ളപോലെ സമയ സന്ദർഭങ്ങൾക്കനുസരിച്ച് നിഗൂഢതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു വ്യത്യസ്ത ശബ്ദ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഒന്ന് പേടിപ്പിച്ചു കടന്നു കളഞ്ഞു’ പോകുന്ന ഓരോ രംഗങ്ങളും പ്രേക്ഷകരെ ത്രസിപ്പിച്ച് പിന്നീട് ശബ്ദസംവിധാനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുവാൻ ആണ് അണിയറപ്രവർത്തകർ ശ്രമിച്ചത്. അത് വിജയിച്ചതിനുള്ള ഉദാഹരണമാണ് പ്രേക്ഷകർക്ക് ഉണ്ടായ ഓരോ ഞെട്ടലുകൾ സൂചിപ്പിക്കുന്നത്.

വിനോദ് തോമസ്, അനന്ത കൃഷ്ണൻ, ജോ അന്ന എലിസബത്ത്, മനു ജോസഫ് ചുള്ളിക്കൽ, പ്രണവ്, അനീഷ് ജോസഫ്‌, മറീന എം ബിജു, അമ്പാടി മോഹൻ, നിഥിൻ കെ, വിജേഷ്, സിയാദ് മാംഗല്യ എന്നിവർ അവരുടെ കഥാപാത്രങ്ങൾ മികവോടെ, തന്മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്.

ചലച്ചിത്ര താരം പാരിസ് ലക്ഷ്മിയാണ് ഈ ഹൊറർ ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്‌. ആർ ജെ മാത്തുക്കുട്ടി, ജിനോ ജോൺ, ഗിരീഷ് എ ടി തുടങ്ങിയ ചലച്ചിത്ര രംഗത്തെ മറ്റ് പ്രമുഖരും ഈ ഹ്രസ്വ ചിത്രം കണ്ടു മികച്ച അഭിപ്രായങ്ങൾ പങ്കുവെക്കുകയും അവരുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.ചലച്ചിത്ര താരം പാരിസ് ലക്ഷ്മിയാണ് ഈ ഹൊറർ ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്‌. ആർ ജെ മാത്തുക്കുട്ടി, ജിനോ ജോൺ, ഗിരീഷ് എ ടി ( തണ്ണീർ മത്തൻ ദിനങ്ങൾ ) തുടങ്ങിയ ചലച്ചിത്ര രംഗത്തെ മറ്റ് പ്രമുഖരും ഈ ഹ്രസ്വ ചിത്രം കണ്ടു മികച്ച അഭിപ്രായങ്ങൾ പങ്കുവെക്കുകയും അവരുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

സ്ക്രിപ്റ്റും, അവതരണരീതിയിലെ പരീക്ഷണങ്ങളും വളരെ മികച്ചു തന്നെ നിൽക്കുന്നു. എബിൻ ചാക്കോയുടെ ചടുലമായ ഛായാഗ്രഹണം പ്രേക്ഷകരെ പേടിപ്പെടുത്താൻ സഹായിച്ചു. കഥയ്ക്കും, സംവിധാനത്തിനുമൊപ്പം എഡിറ്റിഗും സംവിധായകൻ അലൻ റോഡ്‌നി തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ക്രീയേറ്റീവ് ഡയറക്ടർ തോമസ്കുട്ടി രാജു. പശ്ചാത്തല സംഗീതം നോബിൾ സണ്ണി. സൗണ്ട് ഡിസൈൻ & മിക്‌സിംഗ് അഭിജിത് ഉണ്ണി. കലാ സംവിധാനം വിക്രമാദിത്യൻ. മേക്കപ്പ് ജയേഷ് കളറിംഗ് & ഗ്രാഫിക്സ് ടൈംലൈൻ മീഡിയ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു. രാവണ പ്രൊഡക്ഷൻ ഹൌസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം D7 സിനിമാസ്, റോസ്സ മാത്യു എന്നിവർ സഹ നിർമ്മാതാക്കളായിരിക്കുന്നു. ഹൊറർ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണേണ്ട ഒരു ഷോർട്ട് ഫിലിമാണ് “എന്ന് വരും നീ”.