സാധിക അഭിനയിച്ച ത്രില്ലർ ഷോർട്ട് ഫിലിം കണ്ട് ഞെട്ടി പ്രേക്ഷകർ; വൈറൽ വീഡിയോ കാണാം:

സാധിക അഭിനയിച്ച ത്രില്ലർ ഷോർട്ട് ഫിലിം കണ്ട് ഞെട്ടി പ്രേക്ഷകർ; വൈറൽ വീഡിയോ കാണാം:

നിരവധി ഷോർട്ട് ഫിലിമുകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ. സാധിക വേഷമിട്ട ഒട്ടുമിക്ക ഷോർട്ട് ഫിലിമുകളും യൂട്യൂബിൽ വമ്പൻ ഹിറ്റാകുന്നത് പതിവാണ്. ആ നിരയിലേക്ക് ഇപ്പോൾ പുതിയൊരു ത്രില്ലർ ഷോർട്ട് ഫിലിം കൂടി ഇടം പിടിച്ചിരിക്കുകയാണ്. ഷോർട്ട് ഫിലിമിലെ ചില രംഗങ്ങൾ കണ്ട് ത്രില്ല് അടിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഇതിനോടകം 3 ലക്ഷം കാഴ്ചക്കാരാണ് വീഡിയോ കണ്ട് കഴിഞ്ഞത്. വൈറലായ വീഡിയോ കാണാം:

 

Read More : ഫോൺ വിളിച്ചിട്ട് എടുക്കാൻ ലേറ്റായി; പേളി മാണിക്ക് ബ്രെക്കപ്പ് വേണം [VIDEO] കാണാം

ഒരു ചർച്ചിലെ ഫാദർ കാണുന്ന സ്വപ്‌നം യാഥാർഥ്യമാകുന്നതാണ് ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. ഷോർട്ട് ഫിലിമിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നരകത്തിലേക്കുള്ള വഴി എങ്ങനെയാകും എന്നാണ് ഈ സസ്പെൻസ് ത്രില്ലർ ഷോർട്ട് ഫിലിം കാട്ടി തരുന്നത്. “Door To Hell” “ഡോർ ടു ഹെൽ” എന്ന ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോജോ പ്രസാദാണ്.

Read More : പലതരം തേപ്പ് കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാ… ! [VIDEO]

അത്യാഗ്രഹം, ദേഷ്യം, കാമം എന്നീ മൂന്ന് കാരണങ്ങൾ ഒരാളെ എങ്ങനെ നരകത്തിലേക്ക് നയിക്കുന്നു എന്ന് ഈ ഷോർട്ട് ഫിലിം കാട്ടി തരുന്നു. ഒരു ഫാദറിന് കന്യാ സ്ത്രീയോട് തോന്നുന്ന കാമം ഒടുക്കം അയാളെ മരണത്തിലേക്ക് നയിക്കുന്നു. വളരെ ത്രില്ലിംഗ് ആയി കണ്ടിരിക്കാവുന്ന ഈ ഷോർട്ട് ഫിലിമിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് കുട്ടൂർ ആണ്. നിർമൽ രാജ് ഛായാഗ്രഹണവും, രജിത് ടി എ പാലക്കാട്‌ എഡിട്ടിംഗും നിർവ്വഹിച്ചിരിക്കുന്നു. SFX നിഥിൻ ജോ ജേക്കബ്.

Read More : ചങ്കിടിപ്പ് കൂടാതെ ഈ വീഡിയോ കണ്ടു തീർക്കാനാവില്ല; സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഹരിഹർ ഫോർട്ടിലേക്ക് ഒരു ട്രക്കിംഗ് !

സാധിക വേണുഗോപാലിനൊപ്പം, അബ്ദുൽ സലാം, ജയൻ പൂക്കാട്ടുപടി എന്നിവർ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.