അതി ജീവനത്തിനായി സ്വന്തം ശരീരം വരെ മുറിച്ചു തിന്നുന്ന മനുഷ്യൻ; മുന്നറിയിപ്പുമായി “Survival”

അതി ജീവനത്തിനായി സ്വന്തം ശരീരം വരെ മുറിച്ചു തിന്നുന്ന മനുഷ്യൻ; മുന്നറിയിപ്പുമായി “Survival”

പച്ച വെള്ളം മാത്രം കുടിച്ച് ജീവിക്കേണ്ടി വരുന്ന മനുഷ്യർ, വിശപ്പകറ്റാൻ അക്വേറിയത്തിലെ വളർത്തു മത്സ്യങ്ങളെ മുതൽ വീട്ടിലെ പൂച്ചയെ വരെ ഭക്ഷിക്കേണ്ടി വരുന്ന ഗതികേട് നമുക്ക് ആർക്കെങ്കിലും വന്നാലോ ? ഒടുക്കം സ്വന്തം ശരീരത്തിന്റെ അവയവങ്ങൾ തന്നെ ഭക്ഷിച്ചു വിശപ്പകറ്റേണ്ടി വരുന്ന അവസ്ഥ ? അത്തരമൊരു അവസ്ഥയെ പറ്റി ആലോചിച്ചു നോക്കാൻ പോലും പറ്റുന്നില്ല അല്ലേ ! അത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നാൽ ഒരു മനുഷ്യൻ ഏതൊക്കെ അവസ്ഥകളിലൂടെ കടന്നു പോകുമെന്ന് ഈ വീഡിയോ നിങ്ങൾക്ക് കാണിച്ച് തരും:

അതേ ഇത്തരത്തിൽ ഇന്നുവരെ നാം ചിന്തിക്കുക പോലും ചെയ്യാത്ത പല സന്ദർഭങ്ങളും, കാഴ്ചകളും കാട്ടി തരാൻ “Invisible Chords” തയ്യാറാണ്. ഇതൊരു യൂട്യൂബ് ചാനലാണ്. അതിലെ “Survival” ഷോർട്ട് ഫിലിമിലേതാണ് മുകളിൽ വിവരിച്ച രംഗങ്ങൾ. നാലോളം, ഷോർട്ട് ഫിലിമുകളും അതിന്റെ ട്രൈലറുകളും മാത്രം ഇട്ടിരിക്കുന്ന ഈ ചാനലിൽ ഇതുവരെ നാം കാണാത്ത പല കാഴ്ചകളും ഷോർട്ട് ഫിലിമിന്റെ രൂപത്തിൽ കാണാനാകും. ഈ ഷോർട്ട് ഫിലിമുകളൊക്കെ തന്നെ ഡയലോഗുകൾ ഇല്ലാത്തവയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഒരു സാംസങ് ഫോണും, നല്ല ചിന്താശേഷിയും ഉണ്ടെങ്കിൽ മികവുറ്റ ഹ്രസ്വ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഇൻവിസിബിൾ കോർഡ്‌സ് എന്ന ഈ യൂട്യൂബ് ചാനലിന്റെ ഉടമ റോഹിൻ റോയ്. സ്വന്തമായി എഴുതി സംവിധാനം മുതൽ ഛായാഗ്രഹണം, എഡിറ്റിംഗ് മുതലായവ എല്ലാം ചെയ്യുന്നത് റോഹിൻ തനിച്ചാണ്. അഭിനേതാക്കളായും, മറ്റ് പ്രൊമോഷൻസിനുമൊക്കെ സഹായിക്കാനുള്ളത് തന്റെ കസിൻസും. എന്നാൽ വെറുതേ തട്ടിക്കൂട്ട് ഷോർട്ട് ഫിലിമുകളല്ല ഈ ശ്രമത്തിലൂടെ പിറവിയെടുക്കുന്നത് എന്നതാണ് Invisible Chords നെ വ്യത്യസ്തമാകുന്നത്. എല്ലാ ഷോർട്ട് ഫിലിമുകൾക്കും, ട്രൈലറുകളും ഒരുക്കാറുണ്ട് എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. കൃത്യമായ ഒരു പ്ലാൻ എല്ലാ വർക്കിലും ഉണ്ടെന്നത് ഇതിൽ നിന്ന് തന്നെ മനസിലാക്കാം.

Samsung M31 മൊബൈൽ ഫോണും, ഒരു റൂമും മാത്രം ധാരാളം. തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് തങ്ങൾക്കു ഉണ്ടെന്ന് ഈ നാല് ഷോർട്ട് ഫിലിമുകളിലൂടെ തന്നെ തെളിയിച്ചിരിക്കുകയാണ് റോഹിനും, കൂട്ടരും. ഇവർ ഒരുമിച്ച് ചേർന്ന് ഭാവിയിൽ മ്യൂസിക്കൽ ആൽബങ്ങളും, ചെയ്യാനുള്ള പദ്ധതിയുമുണ്ട്. എന്തായാലും അവയും ഷോർട്ട് ഫിലിമുകൾ പോലെ തന്നെ വ്യത്യസ്തവും, പരീക്ഷണങ്ങൾ നിറഞ്ഞതും, മികച്ചതുമാകുമെന്നു പ്രതീക്ഷിക്കാം. അതോടൊപ്പം കൂടുതൽ ഷോർട്ട് ഫിലിമുകളും ചാനലിൽ നിന്നും പ്രതീക്ഷിക്കാം. Invisible Chords -എന്ന ചാനലിലെ മറ്റ് ഷോർട്ട് ഫിലിമുകളും ഇവയൊക്കെയാണ്:

Her Favourite One:

Amma:

Prophecy: