വൈറലാകാൻ ചെയ്ത ട്രിക്ക്, കല്യാണ ചെറുക്കന് കൊടുത്ത എട്ടിന്റെ പണി. വൈറൽ വീഡിയോ കാണാം:

വൈറലാകാൻ ചെയ്ത ട്രിക്ക്, കല്യാണ ചെറുക്കന് കൊടുത്ത എട്ടിന്റെ പണി. വൈറൽ വീഡിയോ കാണാം:

കഴിഞ്ഞ മൂന്നാല് വര്ഷമായിട്ട് കണ്ട മാട്രിമോണിയൽ എല്ലാം കയറി ഇറങ്ങിയിട്ടാ ഒരു പെണ്ണിനെ കിട്ടിയത്. അവസാനം നാട്ടുകാരെ വിളിച്ച് കല്യാണ തീയതിയും എടുത്തു കഴിഞ്ഞപ്പോഴാ പണ്ടാരക്കാലൻ കൊറോണ വരുന്നത്. എന്നാൽ പിന്നെ തീയതി മാറ്റാമെന്ന് വിചാരിച്ചപ്പോൾ കല്യാണ പെണ്ണിന് ഇപ്പോൾ നടന്നില്ലെങ്കിൽ ജാതകത്തിൽ പത്ത് കൊല്ലം കഴിഞ്ഞിട്ടേ കല്യാണം നടത്താൻ പറ്റൂ.

എങ്കിൽ പത്തു പേരെങ്കിൽ പത്തു വേറെ വെച്ച് കല്യാണം നടത്തിയ ശേഷം അതിന്റെ വീഡിയോ എഡിറ്റ് ചെയ്യാൻ കൊടുത്തപ്പോഴാണ് പുകില്. വീഡിയോ എഡിറ്റ് ചെയ്തയാൾ ടിക് ടോകിൽ വൈറലായ “കല്ലുമാലക്കാതിൽ കമ്മലതില്ലേലും” എന്ന സോംഗ് എഡിറ്റ് ചെയ്ത് ടിക് ടോക്കിൽ ഷെയർ ചെയ്തു. അതോടെ വീഡിയോ വൈറലായി. ഇപ്പോൾ നാട്ടുകാരൊക്കെ പറയുന്നത് ചെക്കൻ ഏതോ പെണ്ണിനെ അടിച്ചോണ്ടു വന്നെന്നാ, വൈറലായ ആ വീഡിയോ കാണാം:

എന്തായാലും കല്യാണ ചെക്കന് കിട്ടിയത് നല്ല എട്ടിന്റെ പണി തന്നെയാണ്. കരുൺ ദാസ് ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച “തുഗ്ലക്കിന്റെ സാമ്രാജ്യം” എന്ന കോമഡി വെബ് സീരീസിന്റെ മൂന്നാമത്തെ എപ്പിസോഡിലാണ് ഈ രസകരമായ സന്ദർഭം അരങ്ങേറുന്നത്. പ്രേക്ഷകരെ ചിരിയുടെ വഴിയേ കൊണ്ട് പോകുന്ന വെബ് സീരീസുകളുടെ കൂട്ടത്തിലേക്ക് തുഗ്ലക്കിന്റെ സാമ്രാജ്യവും ഉടനെ എത്തിച്ചേർന്നിരിക്കുന്നു. രസകരമായ ഒരുപിടി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഇവരുടെ ഓരോ എപ്പിസോഡുകളും മുൻപോട്ടു പോകുന്നത്. ബാച്ചിലേഴ്‌സ് ആയ ചെറുപ്പക്കാരുടെ ഇടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് വെബ് സീരീസിന്റെ പ്രമേയം. ഇതുവരെ മൂന്ന് എപ്പിസോഡുകളാണ് റിലീസ് ചെയ്തിരിക്കുന്നത്.

അതുൽ സുധീഷാണ് തുഗ്ലക്കിന്റെ സാമ്രാജ്യത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അഭിജിത് കൃഷ്ണയും, സംഗീതം അരുൺ പ്രദീപും, ജെസ്സീ വർഗീസ് ജോൺസണും, കലാ സംവിധാനം അമൽ വി യും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. അരുൺ പ്രദീപ്‌, അതുൽ സുധിഷ്, കരുൺ ദാസ്, സിറാജുദ്ധീൻ, അമൽ വി, അരുൺ ദാസ് എന്നിങ്ങനെ ക്യാമറയ്ക്ക് മുൻപിലും പിന്നിലുമായി ഇവർ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സിനിമ പ്രേമികളായ സുഹൃത്തുക്കളുടെ കൂട്ടായ ഒരു പരിശ്രമം എന്ന് തന്നെ വിശേഷിപ്പിക്കാം തുഗ്ലക്കിന്റെ സാമ്രാജ്യം. കോഫീ ബ്രേക്ക്‌ എന്റർടൈൻമെന്റ്സ്‌, ബ്ലാക്ക് ഹൌസ് മീഡിയ എന്നീ ബാന്നറുകളാണ് ഈ വെബ് സീരീസ് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്.