ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ | Exclusive News

ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ | Exclusive News

ബൈ ബൈ ടിക് ടോക് !; ചൈനീസ് ആപ്പുകൾക്ക് പൂട്ടിട്ടു ഇന്ത്യയുടെ മറുപടി

പ്രമുഖ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ആയ ടിക് ടോകിനെ നിരോധനം ഏർപ്പെടുത്തി കേന്ദ്ര
സർക്കാരിന്റെ അറിയിപ്പ് പുറത്ത് വന്നു. ടിക് ടോക്കിനെ കൂടാതെ 59 വലുതും ചെറുതുമായ ആപ്ലിക്കേഷനുകൾക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം ജൂൺ 15 ന് രാത്രി ഇന്ത്യയുടെ പ്രദേശമായ ഗാൽവാനിലേക്ക് അതിക്രമിച്ചു കയറി 20 സൈനികരെ ചൈനീസ് പട്ടാളം
വധിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യയിൽ എമ്പാടും ചൈന വിരുദ്ധ രോഷം അണപൊട്ടിയിരുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ നേതൃത്വത്ത്തിൽ ചൈനീസ് ഉപകരണങ്ങൾ ഉപേക്ഷിച്ചു പകരം തദ്ദേശീയമായ ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കാൻ ആഹ്വാനം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതു എന്നതു ശ്രദ്ദേയമാണ്.

നിലവിൽ ടിക് ടോക് എന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ കോടിക്കണക്കിനു ആളുകൾ ആണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ചെറിയ വീഡിയോ രൂപത്തിൽ ഓരോ വ്യക്തിക്കും അവരവരുടെ സർഗാത്മകമായ കഴിവുകൾ തുറന്നു കാണിക്കാൻ സഹായിക്കുന്ന ഒരു പ്ലാറ്റഫോം എന്ന പേരിലാണ് ടിക് ടോക്കിനു വ്യാപകമായി പ്രചരണം ലഭിക്കാൻ സഹായിച്ചത്.

ഇന്ത്യയിലെ പൗരന്മാരുടെ വിലപ്പെട്ട വിവരങ്ങൾ ഇത്തരം ആപ്ലിക്കേഷനിലൂടെ ചൈന ചോർത്തുന്നത് ഇന്ത്യയിലെ സൈബർ വിദഗ്ധർ കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള സൈബർ കുറ്റ കൃത്യങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ അധികരിക്കുന്നതും സൈബർ വിദഗ്ധന്മാർ കണ്ടെത്തിയിരുന്നു ഈ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.

നിരോധിക്കപ്പെട്ട ആപ്പുകൾ ഇവ