വെറും കാലിക്കുപ്പി കൊണ്ട് വീട്ടിലിരുന്ന് പണം ഉണ്ടാക്കാം | ലോക്ക് ഡൌൺ പരീക്ഷണങ്ങൾ

വെറും കാലിക്കുപ്പി കൊണ്ട് വീട്ടിലിരുന്ന് പണം ഉണ്ടാക്കാം | ലോക്ക് ഡൌൺ പരീക്ഷണങ്ങൾ

ലോക്ക് ഡൌൺ കാലത്ത് ജോലിക്കൊന്നും പോകാനാകാതെ, വീടിനുള്ളിൽ ഇരുന്ന് മടുത്തോ ? കയ്യിൽ പണമില്ലാതെ ബുദ്ധിമുട്ടിക്കുകയാണോ ? എങ്കിൽ ഇതാ ഒരു സൂത്ര വിദ്യ. നിങ്ങളുടെ വീടിനു ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാലിയായ ചില്ല് കുപ്പികൾ കിട്ടില്ലേ. എങ്കിൽ ആ ചില്ല് കുപ്പികൾ നമുക്ക് ഒന്ന് പൊടി തട്ടിയെടുക്കാം. എന്തിനാണെന്നല്ലേ ചോദ്യം, വളരെ ചുരുങ്ങിയ ചിലവിൽ വെറും കാലി കുപ്പികൾ കൊണ്ട് നിങ്ങൾക്കും വീട്ടിലിരുന്നു പണം ഉണ്ടാക്കാം. വൈവിധ്യമാർന്ന തരത്തിലുള്ള ബോട്ടിൽ ആർട്ടുകൾ നിർമ്മിച്ച് വീട് അലങ്കരിക്കാനും, വിൽക്കാനും സാധിക്കും. ഇത്തരം ബോട്ടിൽ ആർട്ടുകൾ പരിചയപ്പെടുത്തുന്ന ഒരു യൂട്യൂബ് ചാനൽ നിങ്ങൾക്കായി പരിചയപ്പെടുത്താം. ആർട്ടയിൽ ക്രീയേഷൻസ്. ചിത്രരചനയിൽ പ്രാഗൽഭ്യം ഇല്ലാത്തവർക്കും ലളിതമായി ചെയ്യാവുന്ന ബോട്ടിൽ ആർട്ടുകളാണ് പരിചയപ്പെടുത്തുന്നത്.

Easy bottle art with waste wooden pieces and Mseal | പാഴ് തടികൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നിർമ്മിക്കാം [ VIDEO ] കാണാം:a

Read More : ആദ്യ പ്രണയം മറക്കാനാകാത്തത് എന്തുകൊണ്ടാണ്? ചിന്തിച്ചിട്ടുണ്ടോ ? [ VIDEO ] കാണാം:

കലാപരമായ കഴിവുകളും ഇതോടൊപ്പം വർദ്ധിപ്പിക്കാം എന്നതാണ് ബോട്ടിൽ ആർട്ടുകൾ കൊണ്ട് ഉള്ള മറ്റൊരു ഗുണം. സമയം പോകുന്നതുമറിയില്ല. ബോട്ടിൽ ആർട്ടുകൾ ചെയ്യുന്നതിനായി എന്തൊക്കെ സാധനങ്ങളാണ് ആവശ്യമെന്നു വീഡിയോസ് കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. ബോട്ടിൽ ആർട്ടുകൾ ഇന്ന്‌ വരുമാനമാർഗമായി കാണുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. ലളിതമാണ്, എളുപ്പത്തിൽ പഠിച്ചെടുക്കാം വലിച്ചെറിയുന്ന ഓരോ കാലിക്കുപ്പിയിലും വിരിയുന്നത് കലാ വൈഭവമാണ്.

Easy Leaf Art | വരയ്ക്കാൻ അറിയാത്തവർക്കും ലളിതമായി ചെയ്യാവുന്ന ബോട്ടിൽ ആർട്ട് [ VIDEO ] കാണാം:

 

Read More : ഒരു മ്യൂസിക് വീഡിയോയിലൂടെ ത്രില്ലർ കഥ പറഞ്ഞ് പ്രവാസി മലയാളികൾ | മിഴിയേ 2

വീട്ടമ്മമാർ തുടങ്ങി, കോളേജ് സ്റ്റുഡന്റസ് വരെ തങ്ങളുടെ ഒഴിവു സമയങ്ങൾ ഇത്തരം സർഗാത്മകത തെളിയിക്കാൻ മാറ്റിവെക്കാറുണ്ട്. കാലിയായ മദ്യക്കുപ്പികൾ കൊണ്ട് പിറന്നാൾ സമ്മാനം മുതൽ വിവാഹ സമ്മാനങ്ങൾ വരെ നിർമ്മിച്ച് നൽകുവാൻ സാധിക്കും. വീടിനുള്ളിലെ ഡെക്കോർ അലങ്കരിക്കാനും ബോട്ടിൽ ആർട്ടുകൾ ഉപയോഗിക്കാം ഇവയെങ്ങനെ നിർമ്മിക്കാമെന്നു വീഡിയോ കണ്ടു നോക്കാം:

Easy bottle art for Home Decor | വീട് അലങ്കരിക്കാൻ ബോട്ടിൽ ആർട്ടുകൾ [ VIDEO ] കാണാം:

Read More : വെറും ഒരു മിനിറ്റിൽ ഒരു ക്രൈം ത്രില്ലർ ഷോർട്ട് ഫിലിമോ ? ഊഹിക്കാൻ പറ്റുന്നുണ്ടോ അതിന്റെ റേഞ്ച്…!!!

ഫെസ്യ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വഴിയാണ് പലരും തങ്ങളുടെ ബോട്ടിൽ ആർട്ടുകൾ പരിചയപ്പെടുത്തുന്നത്. 200 രൂപ മുതൽ 1000 രൂപ വരെ തുടക്കത്തിൽ ഇത്തരം ബോട്ടിൽ ആർട്ടുകൾക്ക് ലഭിക്കും. കലാസൃഷ്ടികളുടെ ഭംഗി കൂടുന്നതനുസരിച്ചു വിലയും വർദ്ധിപ്പിക്കാം. യൂട്യൂബിൽ നോക്കിയാണ് ബോട്ടിൽ ആർട്ടുകൾ എങ്ങനെയുണ്ടാക്കാം എന്ന് പലരും പഠിക്കുന്നത്. അവധി ദിവസങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ. ഇന്ന് അതൊരു ബിസിനസ് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.

Easy Bottle art with Mseal | എംസീൽ ഉപയോഗിച്ച് ബോട്ടിൽ ആർട്ട് ചെയ്യാം. [ VIDEO ] കാണാം:

പുതിയകാലത്ത് ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന കുപ്പിവരയുടെ ലോകത്തേക്ക് നിങ്ങൾക്കൊരു വഴികാട്ടിയായിരുക്കും ഈ യൂട്യൂബ് ചാനൽ. കൂടുതൽ വീഡിയോസ് കാണാം:

Easy hand painting bottle art for home decor | ലളിതമായി പഠിച്ചെടുക്കാം, പെയിന്റ് ചെയ്യാം വീട് അലങ്കരിക്കാം. [ VIDEO ] കാണാം:

Easy bottle art with jeans cloth and Mseal | ജീൻസ് തുണിത്തരങ്ങൾ കൊണ്ടും, എംസീൽ ഉപയോഗിച്ചും ലളിതമായി ബോട്ടിൽ ആർട്ടുകൾ നിർമ്മിക്കാം. [ VIDEO ] കാണാം: