ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് മരിച്ച നിലയിൽ; ആൽമഹത്യ എന്ന് റിപ്പോർട്ട്‌

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് മരിച്ച നിലയിൽ; ആൽമഹത്യ എന്ന് റിപ്പോർട്ട്‌

പ്രമുഖ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് മരിച്ച നിലയിൽ കണ്ടെത്തി. നിരവധി ബോളിവുഡ് സിനിമയുടെ ഭാഗമായ നടനാണ് സുശാന്ത്. സിനിമ ടെലോവിഷൻ രംഗത്ത് മിന്നുന്ന താരമായിരുന്നു സുശാന്ത്. സ്റ്റാർ പ്ലസിലെ റൊമാന്റിക്ക് ഷോ ആയ കിസ് ദേശ് മേ ഹേ എന്ന ഷോയിലൂടെ എത്തിയതാണ് താരം. പിന്നീട് സീ ടിവിയിലെ പെർഫോമൻസിനു അവാർഡും ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആയിരുന്നു സിനിമ ലോകത്തെ നടുക്കിയ സംഭവം റിപ്പോർട്ട്‌ ചെയ്തത്. റിപോർട്ടുകൾ പ്രകാരം താരം ആൽമഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് താരത്തിനെ കണ്ടത്തിയതെന്നാണ് റിപ്പോർട്ട്‌. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌ മോർട്ടത്തിനും മറ്റ് നടപടികൾക്കുമായി കാത്തിരിക്കുകയാണ്.

ലോക്ക് ഡൗണിനെ തുടർന്ന് താരം തന്റെ അപ്പാർട്ട്മെന്റിൽ തനിച്ച് താമസിക്കുകയായിരുന്നു. നിരവധി ബോളിവുഡ് താരങ്ങൾ ഈ അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞിരുന്നു. ആരാധകരും സിനിമ ലോകവും ഞെട്ടലോടെയാണ് ഈ വാർത്ത അറിഞ്ഞത്.

M.S Dhoni -The untold Story, PK എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രെദ്ധേയനായിരുന്ന സുശാന്ത്. നിരവധി ആരാധകരും താരങ്ങളും സുശാന്തിന്റെ വിയോഗത്തിനിൽ അനിശോചനം അറിയിച്ചിട്ടുണ്ട്. സിനിമ ലോകത്തിന് നല്ലൊരു പ്രതിഭയെ നഷ്ടമായി.

സുശാന്ത് സിംഗ് രജ്പുത്തിന് ആദരാഞ്ജലികൾ.

Sushant Singh Death