റിയൽ ലൈഫ് ഷൂട്ട്‌ ചെയ്ത് വെബ് സീരീസാക്കി; 7 എപ്പിസോഡും സൂപ്പർ ഹിറ്റ്

റിയൽ ലൈഫ് ഷൂട്ട്‌ ചെയ്ത് വെബ് സീരീസാക്കി; 7 എപ്പിസോഡും സൂപ്പർ ഹിറ്റ്

അഭിനയിച്ചവർ പോലും അറിയാതെ ബാച്ചിലേഴ്സിന്റെ റിയൽ ലൈഫ് ഷൂട്ട് ചെയ്ത് വെബ് സീരീസാക്കി, എല്ലാ എപ്പിസോഡുകളും സൂപ്പർ ഹിറ്റ്. സിനിമ മോഹങ്ങളുമായി ഒരുമിച്ച് താമസിക്കുന്ന ചില സുഹൃത്തുക്കൾക്കിടയിലാണ് ഈ രസകരമായ സംഭവം നടക്കുന്നത്. സിനിമ ചെയ്യാനുള്ള ഓഫർ ലഭിച്ച സംവിധായകൻ ലോക്ക്ഡൌൺ കാലയളവിൽ തന്റെ സുഹൃത്തുക്കൾ പോലുമറിയാതെ ഷൂട്ട്‌ ചെയ്ത വെബ് സീരീസാണ് “തുഗ്ലക്കിന്റെ സാമ്രാജ്യം”. കരിക്ക് ഫെയിം അരുൺ പ്രദീപ്‌ ഇതിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വീടിനുള്ളിൽ ഓരോ റൂമിലും ഒളി ക്യാമറ സ്ഥാപിച്ച ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇവരുടെ ലൈഫിൽ നടക്കുന്ന രസകരമായ നിമിഷങ്ങൾ എല്ലാം കോർത്തിണക്കി 7 എപ്പിസോഡുകൾ ഉള്ള ഒരു വെബ് സീരീസ് ആക്കി.

ഓരോന്നും ഒന്നിനൊന്നു മെച്ചം എന്ന് തന്നെ പറയാം. ആറാമത്തെ എപ്പിസോഡാണ് കൂട്ടത്തിൽ ഏറ്റവും വലിയ ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്. A R അനിമോൻ എന്ന അരുൺ പ്രദീപിന്റെ കഥാപാത്രം കലിപ്പന്റെ കാന്താരി എന്ന ഗാനത്തിന് ഓസ്‌ക്കാർ വാങ്ങുന്നത് സ്വപ്നം കാണുന്നത് വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇതാ അവസാനം റിലീസായ എപ്പിസോഡിലാണ് കഥയുടെ സസ്പെൻസ് പുറത്ത് വിട്ടത്. വീഡിയോ കാണാം: