പലതരം തേപ്പ് കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാ… ! [VIDEO]

പലതരം തേപ്പ് കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാ… ! [VIDEO]

STORY

ചേട്ടാ .. ചേട്ടൻ ഇത്ര സീരിയസ് ആകുമെന്ന് ഞാൻ വിചാരിച്ചില്ല എനിക്കിത് വെറും ടൈം പാസ്സായിരുന്നു. എനിക്ക് ഇനിയും ചേട്ടനെ വഞ്ചിക്കാനാകില്ല, Good Bye ! ഒരു സുപ്രഭാതത്തിൽ കാമുകി ഇങ്ങനെയൊക്കെ പറഞ്ഞാൽ ഏത് കാമുകനും ഇതുപോലെ തന്നെ ചെയ്ത് പോകും. പലതരം തേപ്പ് കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാ. കാമുകി തേക്കാനുണ്ടായ കാരണമറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത്. വീഡിയോ കാണാം:

ഇന്നത്തെക്കാലത്ത് ഒരേ സമയം ഒന്നിൽ കൂടുതൽ പ്രണയ ബന്ധങ്ങൾ ഒരു പുതിയ കാര്യമല്ല. തേപ്പ് കിട്ടിയവരുടെയും, കൊടുത്തവരുടേതുമായ നിരവധി കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടു സ്വയം ജീവനൊടുക്കിയ കഥകൾ വരെ മലയാളിക്ക് സുപരിചിതമാണ്. അതുകൊണ്ട് തന്നെ ആത്മാർത്ഥ പ്രണയത്തിന് ഇന്നത്തെക്കാലത്ത് നിലനിൽപ്പില്ല എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.

കോഫീ ഷോപ്പിലിരുന്ന് സംസാരിക്കവെയാണ് അവൻ അവളോട്‌ തന്റെ പ്രണയ കഥ തുറന്നു പറഞ്ഞത്. ബീച്ചിലും,പാർക്കിലുമൊക്കെയായി ഉല്ലസിച്ചു നടന്ന പ്രണയ കഥ. ഒടുക്കം തന്നെ തേച്ചിട്ട് പോകുമ്പോൾ അതിന്റെ കാരണമറിയാതെ അവളെ വിടില്ല എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞതിങ്ങനെയാണ്. അവൾക്കിത് വെറും ടൈം പാസ്സായിരുന്നു അത്രേ. ഈ കഥ കേൾക്കുന്ന ഏതൊരാളും ആദ്യം കാമുകിയെ തെറ്റുകാരിയാക്കി വിലയിരുത്തിയിട്ടുണ്ടാകും തീർച്ച. എന്നാൽ അവൾ അവനെ ഒഴിവാക്കിയതിന് പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അതാണ്‌ ട്വിസ്റ്റ്.

അതിനു ശേഷമാണ് ഈ തേപ്പ് കഥയുടെ ക്ലൈമാക്സ്‌. ആകെ മൊത്തത്തിൽ ചുരുക്കി പറഞ്ഞാൽ പലതരം തേപ്പ് കഥകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും എന്നാൽ വെറും 14 മിനിറ്റിൽ ഇതുപോലെ ഒരു ട്വിസ്റ്റുള്ള കിടിലൻ തേപ്പ് കഥ നിങ്ങൾ കേട്ടിട്ടുപോലുമുണ്ടാകാൻ ചാൻസില്ല. എന്തായാലെന്താ വെറും തേപ്പ് കഥയല്ലേ എന്നൊക്കെ പറഞ്ഞ് തള്ളിക്കളയേണ്ട ഐറ്റമല്ല കേട്ടോ ഇത്. യഥാർത്ഥ പ്രണയം എന്താണെന്നും, അതിന്റെ ഫീൽ എന്താണെന്നും വിവരിക്കാനും സാധിച്ചിട്ടുള്ള മരണത്തിന് പോലും പിരിക്കാനാകാത്ത രണ്ട് പേരുടെ പ്രണയ കഥ കൂടിയാണിത്.

ആദർശ് കഥയെഴുതി സംവിധാനം ചെയ്ത “12.08.70” എന്ന ഷോർട്ട് ഫിലിമിലാണ് ഈ രസകരമായ പ്രണയ കഥ അരങ്ങേറുന്നത്. ഈ ഹ്രസ്വ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ. 2070 -ആഗസ്റ്റിൽ ഒരേ ദിവസം മരണപ്പെടുന്ന രണ്ട് പ്രണയിതാക്കളാണ് ഈ കഥയിലെ നായകനും, നായികയും. കേട്ടിട്ട് അൽപ്പം കൗതുകം തോന്നുന്നില്ലേ ? അതേ അതുകൊണ്ട് തന്നെയാണ് വെറും തേപ്പ് കഥയായി കരുതി ഇതിനെ തള്ളിക്കളയരുതെന്ന് മുൻപേ പറഞ്ഞു വെച്ചത്.

പ്രണയിച്ചു വഞ്ചിക്കപ്പെടുന്നവരുടെ ഇടയിൽ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കുള്ള സ്ഥാനമെന്താണെന്ന് ഈ ഷോർട്ട് ഫിലിം കാണുന്നവർക്ക് മനസ്സിലാകും. വളരെ രസകരമായി എസ്‌സിക്യൂട്ട് ചെയ്ത ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത് സിനിമ മാനിയാക്സാണ്. മികച്ച ഗാനങ്ങളുടെ അകമ്പടിയോടെ പറയുന്ന ഈ പ്രണയ കഥയുടെ സംഗീതം വിഷ്ണു റാം കൈകാര്യം ചെയ്തിരിക്കുന്നു. ഛായാഗ്രഹണം JK നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ജാക്ക് ലാസ്, മേക്കപ്പ് സീന ബെല്ലോ, പ്രൊഡക്ഷൻ കൺട്രോളർ നിയാസ് എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു. അസ്സോസിയേറ്റ് ഡയറക്ടർ മിഥുൻ മുരളീധരൻ, അസ്സോസിയേറ്റ് ക്യാമറ വിപിൻ ദാസ്.

അലൻ ഫെലിക്സ് എന്ന കഥാപാത്രത്തെ അലൻ മാത്യൂ അവതരിപ്പിച്ചിരിക്കുന്നു. അലീഷ അലനായി അർച്ചനയും വേഷമിട്ടിരിക്കുന്നു. നിമിഷ, ദിൽജിത് എൻ ജോയ്, മാസ്റ്റർ നേഹൻ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.