പാറുക്കുട്ടി ഇനി മുതൽ ചേച്ചി കുട്ടി, മൂന്നാമത്തെ കുഞ്ഞു ജനിക്കാൻ പോകുന്ന സന്തോഷം പങ്കുവെച്ച് പാറുവിന്റെ അമ്മ

പാറുക്കുട്ടി ഇനി മുതൽ ചേച്ചി കുട്ടി, മൂന്നാമത്തെ കുഞ്ഞു ജനിക്കാൻ പോകുന്ന സന്തോഷം പങ്കുവെച്ച് പാറുവിന്റെ അമ്മ

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിൽ ഏറ്റവുമധികം ആരാധകരുള്ളത് ആർക്കാണെന്ന് ചോദിച്ചാൽ എല്ലാ പ്രേക്ഷകർക്കും ആദ്യം നാവിൽ വരുന്നത് പാറുക്കുട്ടിയുടെ പേരാകും. ബാലു, നീലു, മുടിയൻ ചേട്ടൻ, ലെച്ചു, കേശു, ശിവ എന്നിവർ അടങ്ങുന്ന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കഥാപാത്രമായെത്തിയാണ് പാറുക്കുട്ടി കുടുംബ പ്രേക്ഷകരുടെ മനസ്സ് കയ്യടക്കിയത്.

Read more : ഉള്ള് പിടഞ്ഞാണ് ഷാബു നമ്മെയൊക്കെ ചിരിപ്പിച്ചത്, ആ ചിരിക്ക് നമ്മൾ ആ കലാകാരനോട് കടപ്പെട്ടിരിക്കുന്നു; കുറിപ്പ്

വെറും നാല് മാസം പ്രായമുള്ളപ്പോൾ മുതൽ പാറുക്കുട്ടി എന്ന് വിളിക്കുന്ന ബേബി അമയ ഉപ്പും മുളകിന്റെ ഭാഗമായുണ്ട്. ഇപ്പോൾ പാറുകുട്ടിക്ക് രണ്ടര വയസ്സ് പിന്നിട്ടു. പാറുവിന്റെ വളർച്ചകൾ മുഴുവൻ മലയാളി പ്രേക്ഷകരുടെ കണ്മുൻപിലൂടെയായിരുന്നു. നിലത്തു ഇഴഞ്ഞു നീങ്ങുന്നത് മുതൽ, എണീറ്റു നടക്കാനും, ഓടി നടക്കാനും ഭക്ഷണം കഴിക്കാനും വരെ പാറുക്കുട്ടി പഠിച്ചത് ഓരോ പ്രേക്ഷകനെയും ദൃക്‌സാക്ഷിയാക്കിയായിരുന്നു. പാറുക്കുട്ടി വലുതായി എന്ന് മാത്രമല്ല എല്ലാവരുടെയും പൊന്നോമനയായ പാറുക്കുട്ടി ഇനിമുതൽ ഒരു ചേച്ചികൂടിയാണ്.

Read More : വിവാഹത്തിന് ക്ഷണിക്കാൻ സാധിക്കാത്തതിൽ ആരാധകരോട് ക്ഷമ ചോദിച്ച് ഉണ്ണി മുകുന്ദൻ

ബേബി അമേയയുടെ അമ്മയായ ഗംഗലക്ഷ്മിയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. മുൻപ് പല അഭിമുഖങ്ങളിലും പാറുകുട്ടിയെക്കുറിച്ചും, ഷൂട്ടിംഗ് വിശേഷങ്ങളെക്കുറിച്ചും, കുടുംബ വിശേഷങ്ങളുമൊക്കെ ഗംഗ ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് മൂന്നാമതൊരു കുഞ്ഞു വാവ കൂടി ജനിക്കാൻ പോകുന്ന വിവരം കൂടി പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് ഗംഗ. പാറുകുട്ടിക്ക് ഇനി ഒരു കുഞ്ഞ് അനിയനോ, അനിയത്തിയോ കൂടി വരുമെന്ന് അറിഞ്ഞതോടെ ഉപ്പും മുളകും, കുടുംബവും മലയാളി പ്രേക്ഷകരും ആകാംഷയോടെ കാത്തിരിപ്പിലാണ്.

Read More : പലതരം തേപ്പ് കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാ… ! [VIDEO]

നാലരവർഷത്തിലധികമായി മലയാളികളുടെ പ്രിയ സീരിയലായി ഉപ്പും മുളകും പ്രയാണം തുടങ്ങിയിട്ട്. ലോക്ക് ഡൌൺ വന്ന് ഷൂട്ടിംഗ് നിർത്തിയെങ്കിലും ഉപ്പും മുളകും മുടങ്ങാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്.

ഈ ടെലിവിഷൻ സീരിയയിലുള്ള എല്ലാ അഭിനേതാക്കൾക്കും അവരുടേതായ തനതായ ശൈലിയും ഉള്ളതിനാൽ എല്ലാവർക്കും അവരവരുടേതായ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.