സിനിമ സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു

സിനിമ സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു

മലയാള സിനിമയിലും സീരിയൽ രംഗത്തും നിറഞ്ഞ നിന്ന താരം രവി വള്ളത്തോൾ അന്തരിച്ചു. തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

അഭിനയ രംഗത്ത് നിന്നും അസുഖങ്ങൾ മൂലം താൽകാലികമായി താരം വിട്ടു നിൽക്കുകയായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്തിരുന്ന ടി. ൻ ഗോപിനാഥൻ നായരുടെയുംവള്ളത്തോൾ കുടുംബത്തിലെ സൗദാമിനിയുടെയും മകനാണ് രവി വള്ളത്തോൾ.

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന വൈതരണി എന്ന സീരിയലിലൂടെ ആണ് അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. താരത്തിന്റെ അച്ഛനായിരുന്നു ഈ സീരിയലിന്റെ രചന നിർവഹിച്ചത്. നൂറിലേറെ സീരിയലുകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. 25ൽ പരം ചെറുകഥകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴ അയാൾ എന്നീ നാടകങ്ങളിൽ രചന നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അദേഹത്തിന്റെ ഒരു നാടകം രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയായി മാറിയിട്ടുണ്ട്. നിരവധി സിനിമകളിലും പ്രധാന വേഷങ്ങൾ രാവിലെ വള്ളത്തോൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2003ലെ മികച്ച നടനുള്ള കേരളം സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് അമേരിക്കൻസ് ഡ്രീംസ്‌ എന്നത്തിലെ അഭിനയത്തിന് അദ്ദേഹം കരസ്ഥമാകീരുന്നു. പിന്നീട് ഏഷ്യാനെറ്റിലെ പാരിജാതം എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള ഏഷ്യാനെറ്റ്‌ ടെലിവിഷൻ അവാർഡ്‌സും താരത്തിന് ലഭിച്ചിട്ടുണ്ട്.

അസുഖങ്ങൾ മൂലം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽകുകയായിരുന്നു താരം. രവി വള്ളത്തോൾ എന്ന അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ.