വാനമ്പാടി സീരിയൽ താരങ്ങൾ ലൈവിൽ [LIVE VIDEO]

വാനമ്പാടി സീരിയൽ താരങ്ങൾ ലൈവിൽ [LIVE VIDEO]

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് വാനമ്പാടി. സിനിമ സീരിയൽ താരം ചിപ്പി രഞ്ജിത്താണ് ഈ സീരിയലിന്റെ നിർമാണം. ചിപ്പി ഈ പരമ്പരയിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.

2017ൽ ആരംഭിച്ച ഈ പരമ്പരക്ക് നല്ല പ്രേക്ഷക പിന്തുണയുണ്ട്. ഇതിലെ അനുമോൾ എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന ഗൗരി കൃഷ്ണയും, തംബുരു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോനാ ജെലിനുമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ. ഇവരുടെ തികച്ചും സ്വാഭാവികമായ അഭിനയവും കുട്ടിത്തങ്ങളും എല്ലാം പ്രേക്ഷകരെ ഈ പാരമ്പരയിലേക്ക് എത്തിക്കുന്നു.

മറ്റ് കഥാപാത്രങ്ങളായി വേഷമിടുന്ന സായി കിരണും സുചിത്ര നായരും ബാലു മേനോനും ഉമ ദേവിയുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതിൽ വന്നു പോകുന്ന ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങൾ ഭംഗി ആകുന്നുണ്ട്. തികച്ചും നാഗരികത കൂടി പശ്ചാത്തലാത്തത്തിലൂടെ ആണ് കഥ മുന്നിട്ട് പോകുന്നത്. ഒപ്പം കുറച്ചു ഗ്രാമീണതയും ഈ പരമ്പരയിൽ കാണാം.

ഈ പരമ്പരയുടെ പേര് വാനമ്പാടി എന്നാണ്, ആ പേരിൽ തന്നെയുണ്ട് ഇത് സംഗീതത്തിന് പ്രാധാന്യം നൽകുന്ന പാരമ്പരയാണെന്നു. പേരുപോലെ തന്നെ ഒട്ടേറെ നല്ല ഗാനങ്ങളും ഈ പരമ്പരയിൽ ഉൾപ്പെടുത്തുവാൻ അണിയറ പ്രവർത്തകർ ശ്രെദ്ദിച്ചിട്ടുണ്ട്.

ഇതിൽ മുഖ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന സായി കിരൺ തമിഴ് തെലുങ്കു പരമ്പരയിലൂടെ പ്രശസ്തനാണ്. 5000ൽ അധികം ഹിറ്റ്‌ ഗാനങ്ങൾ ആലപിച്ച വി രാമകൃഷ്ണൻ എന്ന ഗായകന്റെ മകനാണ് സായി കിരൺ. നമ്മുടെ പ്രിയപ്പെട്ട വാനമ്പാടി പി സുശീലയുടെ ബന്ധുകൂടിയാണ് സായി. സംഗീത മേഖലയിലും സായി കഴിവ് തെളിയിച്ചിട്ടിണ്ട്.

ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. വാനമ്പാടി ടീം ഈ ലോക്ക്ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിലൂടെ ലൈവിൽ വന്നിരിക്കുകയാണ്. ആറ് താരങ്ങളാണ് ലൈവിൽ ഒത്തു ചേർന്നത്. ലോക്ക്ഡൗൺ വിശേഷങ്ങൾ പങ്കുവെച്ചും, കളിച്ചും രസിച്ചുമാണ് ലൈവ് ചെയ്തത്. പ്രേക്ഷരുടെ ലൈവ് കമെന്റുകൾ താരങ്ങൾ വായിക്കുകയും പലതിനും മറുപടി നൽകുകയും ചെയ്തിരുന്നു. പലരും പാട്ട് പാടാൻ ആവിശ്യപെടുകയും കുട്ടി താരങ്ങലും മറ്റ് താരങ്ങളും പാട്ട് പാടുകയും ചെയ്തു.

പ്രിയപ്പെട്ട താരങ്ങളായ സായി കിരൺ, സുചിത്ര നായർ, ഗൗരി കൃഷ്ണ, സോനാ ജെലിൻ, സീമ ജി നായർ, മോഹൻ ആയെരൂർ, അനുശ്രീ ചെമ്പകശ്ശേരി എന്നിവർ വന്ന ലൈവ് വീഡിയോ കാണാം :