ഇവനൊക്കെ എന്തൊരു ജാഡയാണ്, അഹങ്കാരിയാണ് കാർത്തിക്ക് ശങ്കർ [VIDEO]

ഇവനൊക്കെ എന്തൊരു ജാഡയാണ്, അഹങ്കാരിയാണ് കാർത്തിക്ക് ശങ്കർ [VIDEO]

മലയാളീ പ്രേക്ഷകർക്ക് ഹ്രസ്വ ചിത്രങ്ങളിലൂടെ സുപരിചിതനായ താരമാണ് കാർത്തിക്ക് ശങ്കർ. നിരവധി സാമൂഹിക പ്രാധാന്യമുള്ളതും കുടുംബപ്രേക്ഷക്ക് ഇഷ്ടപെടുന്നതുമായ ഷോർട്ട് ഫിലിംസ് ആണ് കാർത്തിക്ക് ഏറെയും ചെയ്യുന്നത്. മലയാളത്തിലെ ഹിറ്റ്‌ ഷോർട്ട് ഫിലിമുകളിൽ പലതും കാർത്തിക്കിന്റേതാണ്.

ഈ ലോക്ക്ഡൗൺ സമയത്ത് കാർത്തിക്ക് ഒരുക്കിയ ചില വീഡിയോ സീരിസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിലെ അഭിനേതാക്കൾ കാർത്തിക്കിന്റെ അമ്മയും, അച്ഛനും, വല്യച്ഛനുമൊക്കെയാണ്. വളരെ രസകരമായ അവതരണത്തിലൂടെ നർമം ചാലിച്ച ഈ വീഡിയോസ് എല്ലാം പ്രേക്ഷക പ്രീതി നേടിയതാണ്. ആദ്യ വീഡിയോ ഹിറ്റ്‌ ആയതോടെ അതിന്റെ തുടർ വീഡിയോകൾ കാർത്തിക്ക് ചെയ്തു. അങ്ങനെ ആറ് ഭാഗങ്ങൾ ചെയ്തു.

ഇപ്പോൾ ചർച്ചാ വിഷയം കാർത്തിക്കിന് ജാഡയാണ് അഹങ്കാരിയാണ് എന്നതാണ്. ഈ പരാമർശങ്ങൾക്കെല്ലാം തുടക്കം കുറിച്ചത് ഒരു ലൈവ് മോർണിംഗ് ഷോ ഇന്റർവ്യൂയിൽ നിന്നാണ്. പ്രമുഖ ന്യൂസ്‌ ചാനലിന്റെ ലൈവ് ചർച്ചാ പരുപാടിയിൽ കാർത്തിക്ക് പങ്കെടുത്തിരുന്നു. ഈ ചർച്ചയിലെ മറ്റ് അതിഥികൾ ARJYOU എന്ന വൈറൽ യൂട്യൂബറും, RJ മാഹീൻ മച്ചാനും പിന്നെ ടിക്ക്ടോക്കിലെ വൈറൽ കുട്ടി താരം ദേവൂട്ടിയുമായിരുന്നു. ഈ ചർച്ചക്കിടയിലെ കാർത്തിക്കിന്റെ പെരുമാറ്റം രീതിയും ഇരിപ്പുമാണ് വിമർശനങ്ങൾക്ക് വഴി ഒരുക്കിയത്.

ഈ മോർണിംഗ് ഷോയിൽ ഇന്റർവ്യൂവിന്റെ തുടക്കം മുതൽ ഒടുക്കം വരെ കാർത്തിക്ക് അസ്വസ്ഥനായിരുന്നു. മുഖത്തെ ഭാവങ്ങൾ വെച്ചും പെരുമാറ്റം വെച്ചും ആളുകൾ കാർത്തിക്കിന് ജാഡയാണെന്നു പറഞ്ഞു തുടങ്ങി. ഇന്റർവ്യൂവിന്റെ വീഡിയോ യൂട്യൂബിൽ ഇട്ടപ്പോൾ നിരവധി ആളുകളാണ് കാർത്തിക്കിനെതിരെ കമെന്റ് ഇട്ടത്. മറ്റൊരു യൂട്യൂബറിന്റെ വളർച്ചയിൽ അസൂയപെട്ട കാർത്തിക്ക് ജാഡയും അഹങ്കാരവും മുഖത്ത് പ്രകടിപ്പിച്ചുകൊണ്ടാണ് ഇന്റർവ്യൂവിൽ പങ്കെടുത്തുതന്നതെന്നു കമെന്റുകൾ വന്നു.

നിരവധി കമെന്റുകൾ കാർത്തിക്കിന് പഴ്സണലായും ലഭിക്കുവാൻ തുടങ്ങി. കാർത്തിക്കിനെ സ്നേഹിക്കുന്ന ആരാധകർ പോലും ഇതിനെ പറ്റി കാർത്തിക്കിനോട് ചോദിക്കാൻ തുടങ്ങി. ഒടുവിൽ പ്രിയപെട്ടവരുടേയും സുഹൃത്തുക്കളുടേയും നിർബന്ധത്തിനു വഴങ്ങി യദാർത്ഥത്തിൽ എന്താണ് ഇന്റർവ്യൂ സമയത്ത് സംഭവിച്ചത് എന്ന് വെക്തമാക്കിക്കൊണ്ടുള്ള കാർത്തിക്കിന്റെ വീഡിയോ എത്തി.

ഇന്റർവ്യൂ വീഡിയോ :
https://youtu.be/y303bK5EDL4

കാർത്തിക്ക് ആദ്യമായി പങ്കെടുത്ത ലൈവ് ഇന്റർവ്യൂ ആണിത്. തനിക്കെന്താണ് സംഭവിച്ചതെന്ന് വെക്തമാക്കിക്കൊണ്ടുള്ള കാർത്തിക്കിന്റെ വീഡിയോ ഇതാ :