ലോക്ക് ഡൗണിന് ശേഷമുള്ള സീരിയലുകളെ റോസ്റ്റ് ചെയ്ത വൈറൽ [VIDEO]

ലോക്ക് ഡൗണിന് ശേഷമുള്ള സീരിയലുകളെ റോസ്റ്റ് ചെയ്ത വൈറൽ [VIDEO]

വൈകുന്നേരം ഏകദേശം 6 മണിമുതൽ അങ്ങോട്ട് എല്ലാവീടുകളിലും നിറഞ്ഞു നിൽക്കുന്നത് സീരിയലുകൾ തന്നെയാണ്. കാലത്തിന്റെ മാറ്റം എല്ലാവരിലും എല്ലാത്തിലും എന്നപോലെ സീരിയലുകളിലും വന്നുകഴിഞ്ഞു. പരമ്പരാഗത സീരിയൽ സമ്പ്രദായങ്ങൾക്ക് കുറേയേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സമകാലിക സംഭവങ്ങൾ വിഷയമാകുന്ന സീരിയലുകൾ എന്നും കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരമാണ്. എന്നാൽ ഈ മാറ്റങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുകയാണ് ഗായത്രി എന്ന ഓൺലൈൻ വ്ലോഗർ.

സീരിയലുകളിലെ ചില രംഗങ്ങൾ എടുത്ത് വളരെ രസകരമായി നിരൂപിക്കുന്ന വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. പട്ടുസാരിയും മേക്കപ്പും ഇല്ലാത്ത സീരിയലുകൾ സ്വപ്നങ്ങളിൽ മാത്രം എന്ന് രസകരമായി പറയാറുണ്ട്, എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒരു സീരിയൽ കാഴ്ചയും നിരൂപണവുമാണ് ഈ വീഡിയോയിൽ കാണിച്ചി രിക്കുന്നത്. കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവയാണ് സീരിയലുകൾ. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളുമായിരിക്കാം ഇതിനുള്ള കാരണം. സീരിയലുകളെ സ്നേഹിക്കുന്നവരെപോലെ തന്നെ വിമർശിക്കുന്നവരും ധാരാളം ഉണ്ട്.

കലഹവും, കണ്ണീരും, അനാവശ്യ മത്സരങ്ങളും നിലനിൽക്കുന്ന സീരിയൽ ശൈലിക്ക് മാറ്റം വരണമെന്ന അഭിപ്രായക്കാരാണ് ഇവർ. കാലങ്ങളായി തുടർന്നുവരുന്ന ഈ ശൈലിക്ക് മാറ്റം വരുത്തണം എന്ന് തന്നെയാണ് ഗായത്രിയുടെയും അഭിപ്രായവും. ലോക്ക്ഡൗൺ കാലത്ത് പ്രേക്ഷകർ മിസ്സ് ചെയ്ത കാര്യങ്ങളിൽ സീരിയലുകളും ഉൾപ്പെടുന്നു. ലോക്കഡൌൺ സമയം ക്രീയേറ്റീവ് ആയി ഉപയോഗിക്കുകയും നല്ല കഥയും കഥാപാത്രങ്ങളും സൃഷ്ഠിക്കാനുള്ള സമയം സീരിയലുകളുടെ എഴുത്തുകാർക് ഉണ്ടായിരുന്നു എന്നും ലോക്കഡൗൺ ഒരു അവസരമാണെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. സ്വന്തം കുടുംബത്തിലേതെന്നപോലെ കഥാപാത്രങ്ങളെ സ്നേഹിക്കുന്ന ഒട്ടനവധി പ്രേക്ഷകരുണ്ട് എന്നത് ടെലവിഷൻ സീരിയലുകളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്.

എന്നാൽ സമൂഹത്തിൽ ഇത്രമാത്രം സ്വാധീനശേഷിയുള്ള ഒരു പ്രസ്ഥാനം സമകാലികവിഷയങ്ങളും സാമൂഹിക പ്രശ്നങ്ങളും തുറന്നു കാണിക്കാൻകൂടി നല്ലതായിരിക്കും എന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. കാലത്തിനനുസരിച്ചു കോലം മാറുക എന്നതിനുപകരം നല്ല കഥകൾക്കും, കഥാപാത്രങ്ങൾക്കുമായി കുടുംബപ്രേക്ഷകർ കാത്തിരിക്കുന്നു. ലോക്കഡൗൺ സമൂഹത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാക്കിയതുപോലെ നല്ല മാറ്റങ്ങൾ സീരിയലുകളിലും വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.