നാട്ടുകാരുടെ സദാചാരം : മറുപടി കൊടുത്തു വിദ്യാർത്ഥികളുടെ മാസ്സ്

നാട്ടുകാരുടെ സദാചാരം : മറുപടി കൊടുത്തു വിദ്യാർത്ഥികളുടെ മാസ്സ്

തിരുവനന്തപുരം CET കോളേജിന് മുന്നിലെ വെയ്റ്റിങ് ഷെഡിലെ നീളം കൂടിയ ഇരിപ്പിടം പൊളിച്ച് മൂന്നാക്കി കസേര പണിഞ്ഞ സദാചാരന്മാർക്ക് വിദ്യാർത്‌ഥികൾ നൽകിയ മറുപടി കാണുക.



വൈകുന്നേരം ഒരുപാട് വിദ്യാർത്ഥികൾ ബസ് കാത്തു നിൽക്കുന്ന സ്ഥലം ആണ് ഇത്‌. ഇവിടെ ആണ് ആണും പെണ്ണും ഒരുമിച്ചു ഇരിക്കുന്നത് കണ്ട സദാചാരവാദികൾ ഇരിപ്പിടം പൊളിച്ചു മാറ്റിയത്. രണ്ട് കൂട്ടരും ഒരുമിച്ചു ഇരിക്കുന്നത് ഒഴിവാക്കാൻ ആണ് ശ്രമിച്ചത്. “ആണും പെണ്ണും എവിടെയെങ്കിലും അടുത്തുടുത്തിരിക്കുന്നത് കണ്ടാൽ സദാചാരം മൂടിയ തലച്ചോറുള്ളവർക്ക് ഉടനെ അസ്വസ്ഥത തുടങ്ങും. അങ്ങനെയുള്ളവർക്ക് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ആണെങ്കിൽ ആൽബൻഡസോൾ കൊടുക്കും. എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥികൾ ആസനത്തിൽ ആപ്പടിക്കും. ദാ ദിതു പോലെ..”

മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് ഇതിനെ ഇങ്ങനെ ആണ് വിമർശിച്ചത് എന്തായാലും അവിടെ ഉള്ള ഈ കോളേജ് വിദ്യാർഥികൾ മാസ്സ് തന്നെ