അല്ലു അർജുന്റെ പുതിയ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അല്ലു അർജുന്റെ പുതിയ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ആരാധകർക്കായുള്ള പിറന്നാൾ സമ്മാനം. അല്ലു അർജുൻ തന്റെ പുതിയ ചിത്രം പുഷ്പയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു.

അങ്ങ് വൈകുണ്ഠപുരത്ത് എന്ന ഇൻഡസ്ട്രയിൽ ഹിറ്റ്‌ സിനിമക്ക് ശേഷം അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രമാണിത്. അല്ലു അർജുന്റെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. 200 കോടിയിലേറെ ചിത്രം ബോസ്‌ഓഫീസിൽ നിന്നും നേടി. ആ സിനിമക്ക് ശേഷം തികച്ചും വെത്യസ്ഥമാർന്ന രൂപത്തിലും ഭാവത്തിലുമാണ് അല്ലു പുതിയ സിനിമയുടെ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്.

ആര്യ, ആര്യ 2 എന്ന ഹിറ്റ്‌ സിനിമയ്ക്കു ശേഷം സുകുമാർ ആണ് ഈ ചിത്രം ഒരുക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

അല്ലു അർജുന് ജീവിതത്തിൽ വാരിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ആര്യ.സൗത്ത് ഇന്ത്യയിൽ ഒരു വലിയ ആരാധക വൃത്തം സൃഷ്ടിക്കാൻ അല്ലു അർജുന് കഴിഞ്ഞു.

രാശ്മിക മന്ദാന ആണ് പുഷ്പയിൽ അല്ലുവിനെ നായികയായി എത്തുന്നത്. തമിഴിലെ മിന്നും താരം മക്കൾ സെൽവൻ വിജയ് സേതുപതിയായിരിക്കും ഈ ചിത്രത്തിലെ വില്ലൻ. പല പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയൊരു വിജയമായി തീരട്ടെ എന്നാശംസിക്കുന്നു.