മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ പ്രതിഫലം വാങ്ങുന്ന ശശിയുടെ കഥ

മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ പ്രതിഫലം വാങ്ങുന്ന ശശിയുടെ കഥ

ശശി കലിംഗ, മലയാള സിനിമയിൽ സ്വന്തം ചിരികൊണ്ട് ചിരി തീർത്ത താരം. തന്റെ 25 വർഷത്തെ നാടക അഭിനയത്തിന് ശേഷം 2009ൽ പാലേരി മാണിക്യം : ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. 1998ൽ തകരച്ചെണ്ട എന്ന ചിത്രത്തിൽ മുഖ കാണിച്ചിട്ടുണ്ട്. ഇന്നിതാ സിനിമാലോകത്തെയും ആരാധകരെയും അദ്ദേഹം വിട്ടു പിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് ലഭിച്ച ചില അപൂർവ്വ അവസരങ്ങളുടെ കഥ പറയാം.

25 വർഷം നാടക വേദികളിൽ മിന്നിത്തിളങ്ങിയ താരം പിന്നീട് അവതരിച്ചത് മമ്മൂട്ടി – രഞ്ജിത്ത് ചിത്രത്തിലാണ്.  കേരള കഫെ, പോക്കിരി രാജ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്സ്, ഗദ്ദാമ, ത്രീ കിങ്‌സ്, വെള്ളിമൂങ്ങ, അങ്ങനെ ഒട്ടേറെ സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്സ് എന്ന ചിത്രത്തിലെ പ്രകടനം പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നു.

തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രവും തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ താരം ശ്രെമിച്ചിരുന്നു. അതിൽ പല വേഷങ്ങളും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഒരു പ്രേത്യേക ചിരി ഉണ്ട് അദ്ദേഹത്തിന് അതാണ്‌ ശശി എന്ന താരത്തിനെ പ്രേക്ഷകരിലേക്ക് അടിപ്പിക്കുന്ന. കോമഡി രംഗങ്ങൾ അനായാസമായി കൈകാര്യം ചെയ്ത് താരം ട്രോളന്മാരുടെ സ്ഥിരം ചങ്ങാതിയായി. മിക്ക ട്രോളുകളിലും ഇദ്ദേഹത്തിന്റെ കഥാപാത്രത്തിന് സ്ഥാനമുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിൽ ഒരു വെത്യസ്ഥ വേഷമാണ് താരത്തിന് ലഭിച്ചത്. നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണിയിലെ വേഷവും ഇന്നും പ്രേക്ഷകരിൽ ചിരി ഉണർത്തുന്ന ഒന്നാണ്.

സൂപ്പർ താരങ്ങളെക്കൾ പ്രതിഫലം ലഭിച്ചിരുന്നു താരത്തിന്. മലയാളത്തീന്നല്ല, അങ്ങ് ഹോളിവുഡിൽ നിന്ന്. പല താരങ്ങൾക്കും ലഭിക്കാത്ത ഒരു അപൂർവ അവസരമാണ് കലിംഗ ശശിക്ക് ലഭിച്ചത്.

ഗദ്ദാമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി താരം ദുബായിൽ എത്തിയിരുന്നു. അവിടുത്തെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് ഒരാൾ ശശിയെ കാണുകയും. ഹോളിവുഡ് ഒരു വാതിൽ തുറന്ന് കൊടുത്തു അയാൾ. ബൈബിൾ ആസ്പദമാക്കി ടോം ക്രൂയിസ് നായകനായി എത്തുന്ന ചിത്രത്തിലേക്കാണ് ശശിയെ കാസ്റ്റ് ചെയ്തത്.

യൂദാസിന്റെ വേഷമായിരുന്നു ശശിക്ക് ലഭിച്ചത്. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്നും,   ഔദ്യോഗിക വാർത്ത സമ്മേളനത്തിന് ശേഷം മാത്രമേ വിവരങ്ങൾ പങ്കുവെക്കാവുല്ലെന്നും ശശിയോട് പ്രൊഡക്ഷൻ കമ്പനി പറഞ്ഞിരുന്നു. ഷൂട്ടിങ്ങിനായി താൻ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഹെലികോപ്റ്ററിലായിരുന്നു തന്നെ ഷൂട്ടിങ് സ്ഥലത്തേക്ക് എത്തിച്ചിരുന്നത്.

നിർഭാഗ്യവശാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. ആ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു വെങ്കിൽ അദേഹത്തിന്റെ തലവര വരെ മാറ്റിയെഴുതിയെനേം.

ശശി കലിംഗയുടെ യഥാർത്ഥ പേര് ചന്ദ്രകുമാറെന്നാണ്‌. ഡയറക്ടർ രഞ്ജിത്താണ് ശശി എന്ന് സ്നേഹമുള്ളവർ വിളിക്കുന്ന പേരിനൊപ്പം നാടക ട്രൂപ്പിന്റെ പേരായ കലിംഗ ചേർത്തത്. നിരവധി സീരിയലുകളിലും, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മുൻഷി എന്ന പരിപാടിയിലും താരം ഉണ്ടായിരുന്നു. നിരവധി നാടക വേദിയിൽ നിറഞ്ഞഭിനയിച്ച പ്രതിഭയാണ് ശശി കലിംഗ.

നമ്മളെ വിട്ടുപിരിഞ്ഞു പോയാലും, അദ്ദേഹം സമ്മാനിച്ച ചിരിയിലൂടേയും കഥാപാത്രങ്ങളിലൂടെയും എന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കും.