ജാഡക്കാരി അനശ്വര, അഹങ്കാരി; അവരുടെ വാക്കുകൾ – താരം ചെയ്ത് ഇങ്ങനെ

ജാഡക്കാരി അനശ്വര, അഹങ്കാരി; അവരുടെ വാക്കുകൾ – താരം ചെയ്ത് ഇങ്ങനെ

ഉദാഹരണം സുജാത എന്ന ഫാന്റം പ്രവീൺ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര. മഞ്ജു വാര്യരുടെ കൂടെ മകളായിയാണ് അനശ്വര അഭിനയിച്ചത്. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ താരം കൂടിയാണ് അനശ്വര.

ചിരിയും, മലയാള തനിമയും ചേർന്ന താരത്തിന് കുറെ ആരാധകരുണ്ട്. എല്ലാ താരങ്ങളേം പോലെ ഗോസ്സപുകൾക്കും വിമശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്ഇ. താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെ. ഇപ്പോൾ കഴിവതും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുകയാണ്. ഇതിന് മുൻപൊരു ചടങ്ങിൽ വെച്ചുണ്ടായ ഒരു സംഭവമാണ് അതിനു കാരണമായത്. എന്റെ അച്ചനും അമ്മയ്ക്കും വരെ പഴി കേൾക്കേണ്ടി വന്നു.

പൊതുവെ വിവാഹ ഫോട്ടോകൾക്ക് നിൽക്കാൻ താല്പര്യമില്ലാത്ത ആളാണ്‌ ഞാൻ. അതിനാൽ അന്ന് ഞാൻ പോയ ചടങ്ങിൽ ഫോട്ടോയ്ക്കായി നിന്നിരുന്നില്ല.എല്ലാരും വിളിച്ചെങ്കിലും, ഞാൻ ഇല്ല നിങ്ങൾ ഫോട്ടോ എടുത്തോളു എന്ന് പറഞ്ഞു. പിറ്റേ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പ്രേത്യക്ഷപെടുന്നു. അന്ന് കല്യാണ ചടങ്ങിന് വന്ന ഫോട്ടോഗ്രാഫറുടെ പോസ്റ്റ് ആയിരുന്നു അത്.

പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെ :
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയില്‍ അഭിനയിച്ച അഹങ്കാരത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞു നടന്നു. കുട്ടിയുടെ മനസില്‍ അഹങ്കാരം കുത്തി വെച്ചത് സ്വപ്ന ലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്.

എനിക്കും എന്റെ മാതാപിതാക്കൾക്കും വളരെയേറെ വിഷമമുണ്ടാക്കിയ സംഭവമായിരുന്നു അത്. അതിൽ പിന്നെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നത് കഴിവതും ഒഴിവാക്കുകയായിരുന്നു.

അനശ്വര അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇനിയും അനശ്വരയുടെ പല ചിത്രങ്ങളും പ്രദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു താരമാകുബോൾ ഗോസിപ്പുകളും, വിമർശനങ്ങളും ഉണ്ടാവും. അതിനെ എല്ലാം തരണം ചെയ്ത് ഉജ്ജ്വല താരമായി ഈ സിനിമ മേഖലയിൽ തിളങ്ങട്ടെ എന്നാശംസിക്കുന്നു.