സിനിമ നടനാകാൻ കൊതിച്ച് ഒടുക്കം കേരളത്തിന്റെ പ്രതിപക്ഷ നേതാവായ ആ യുവാവ്; വീഡിയോ വൈറൽ

സിനിമ നടനാകാൻ കൊതിച്ച് ഒടുക്കം കേരളത്തിന്റെ പ്രതിപക്ഷ നേതാവായ ആ യുവാവ്; വീഡിയോ വൈറൽ

ഒരു പക്ഷേ അന്ന് ആ 20 വയസ്സുകാരന്റെ സിനിമ മോഹം യാഥാർഥ്യമായിരുന്നെങ്കിൽ ഇന്ന് മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാറായി ആ പയ്യൻ വളർന്നേനെ.

പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ചാണ്. രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുൻപ്
സിനിമയിലേക്ക് ചാൻസ് ചോദിച്ചു കൊണ്ട് വർഷങ്ങൾക്കു മുൻപ് അദ്ദേഹം നൽകിയ ഒരു പത്രത്തിലെ പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ചങ്ങനാശ്ശേരി NSS കോളേജിൽ ബിരുദ വിദ്യാർത്തിയായിരിക്കെയാണ് ഗ്ലാമറിന്റെ ലോകമായ സിനിമയിൽ രമേശ് ചെന്നിത്തല ചാൻസ് ചോദിച്ചത്.
ബാല ജന സഖ്യത്തിൽ പ്രവർത്തിക്കുന്ന സമയത്ത് വെറും രാഷ്ട്രീയകാരൻ മാത്രല്ലായിരുന്നു നമ്മുടെ പ്രതിപക്ഷ നേതാവ് മറിച്ചു നല്ലൊരു നടൻ കൂടിയായിരുന്നു.
ഇരുപതോളം നാടകങ്ങളിൽ പ്രധാന വേഷങ്ങളിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

യൗവന കാലത്തിൽ സുന്ദരനും സുമുഖണുമായ രമേശ്‌ ചെന്നിത്തല അന്ന് സിനിമയിൽ പ്രവേശിച്ചിരുന്നെങ്കിൽ ഇന്നൊരുപക്ഷെ അദ്ദേഹം തലയെടുപ്പുള്ള ഒരു നടനായി മാറിയേനെ.
ഇതിന് എത്രയെത്ര ഉദാഹരണങ്ങളാണ് മലയാള സിനിമയിൽ ഉള്ളത്. മഹാനാടൻ തിലകൻ മുതൽ നെടുമുടി വേണുവരെ അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.

എന്തൊക്കെയായാലും പ്രതിപക്ഷ നേതാവിന്റെ സിനിമയോടുള്ള താല്പര്യത്തിന്റെ രസകരമായ കഥ അദ്ദേഹം നടൻ ടിനി ടോമുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്.
സകലകലാ വല്ലഭനായ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ അറിയാ കഥകൾ കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങൾ.