മലയാള സിനിമ യുവ സംവിധായകൻ അന്തരിച്ചു

മലയാള സിനിമ യുവ സംവിധായകൻ അന്തരിച്ചു

യുവ സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു.ഹൃദയാഘാതം മൂലമാണ് താരം അന്തരിച്ചത്.

ജിബിറ്റ് ജോർജ് മലയാള സിനിമയിലേക്ക് കോഴിപ്പോര് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. ലോക്കഡൗൺ പ്രഖ്യാപിക്കുന്നത്തിനു മുൻപ് ജിബിറ്റ് സംവിധാനം ചെയ്ത ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. നിരവധി താരങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമയായിരുന്നു കോഴിപ്പോര്.

രാവിലെ മുതൽ നെഞ്ചുവേദനയുണ്ടായിരുന്നു ജിബിറ്റിന്. നെഞ്ച് വേദന കാര്യമായി എടുത്തിരുന്നില്ല. തുടർന്ന് വൈകുന്നേരത്തോട് കൂടി ഹൃദയാഘാതത്തെ തുടന്ന് താരം അന്തരിച്ചു.

മലയാള സിനിമക്ക് 2020ൽ അനേകം താരങ്ങളെ നഷ്ട്ടമായിരുന്നു. ഈ ഇടക്ക് മലയാള സിനിമയിലേക്ക് പുതിയതായി എത്തിയ ഒരു യുവ സംവിധായകൻ കാർ അപകടത്തിൽ മരണപ്പെട്ടിരുന്നു.

ജിബിറ്റ് ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.