സംവിധായിക അഞ്ജലി മേനോൻ്റെ പേരിൽ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

സംവിധായിക അഞ്ജലി മേനോൻ്റെ പേരിൽ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ  പ്രമുഖരുടെ വ്യാജ പ്രൊഫൈലുകൾ നമുക്ക് കാണാൻ സാധിക്കും. ചിലതൊക്കെ ആരാധനയുടെ പേരിൽ ആരാധകർ ഉണ്ടാക്കുന്നതാണ്. എന്നാൽ ചിലത് തട്ടിപ്പിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും ,വ്യക്തിഹത്യ ചെയ്യാനും ഉപയോഗിക്കുന്നു.

മലയാളത്തിൻ്റെ  പ്രിയ സംവിധായിക അഞ്ജലി അഞ്ജലി മേനോനും ഇപ്പോൾ ഈ വ്യാജ പ്രൊഫൈലിൻ്റെ പ്രേശ്നത്തിലായിരിക്കുകയാണ്. അഭിനയത്തിന് അവസരം നൽകിയാണ് അഞ്ജലി മേനോൻ്റെ പേരിലുള്ള വ്യാജ പ്രൊഫൈലിലൂടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

അഞ്ജലി മേനോൻ്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. കേസില്‍ കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജിൽ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ജയചന്ദ്രൻ മകൻ ദിവിൻ ജെ. (വയസ് 32) എന്ന യുവാവിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രൊഫൈൽ ഉപയോഗിച്ച മൊബൈൽ ട്രാക്ക് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ നിരവധിപേരെ ആൾമാറാട്ടം നടത്തി പറ്റിച്ചിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് കാൾ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ആപ്പിന്റെ സഹായത്തോടെയാണ് ഇയാൾ കോളുകൾ ചെയ്തു ആളുകളെ പറ്റിച്ചത്. ഇനിയെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഇതുപോലുള്ള വ്യാജന്മാരുടെ വലയിൽ പെടരുതെന്നും കേരള സൈബർ ടീം മുൻകരുതലായി പറഞ്ഞു .