സ്വാസികയുടെ സ്വന്തം ഉണ്ണിമുകുന്ദനും…! സ്വാസികയുടെ വാക്കുകളിലേക്ക്

സ്വാസികയുടെ സ്വന്തം ഉണ്ണിമുകുന്ദനും…! സ്വാസികയുടെ വാക്കുകളിലേക്ക്

മലയാള സിനിമയിലെ യുവ താരങ്ങളിൽ നിറഞ്ഞ നിൽക്കുന്ന താരമാണ് ഉണ്ണിമുകുന്ദൻ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി സ്വാസിക. ഫ്ലവേർസ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സീത എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സ്വാസിക.

ഉണ്ണിമുകുന്ദനും സ്വാസികയും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ ഇപ്പൊ പ്രചരിക്കുന്നു. ഇതിന്റെ പിറകിലെ സത്യങ്ങൾ താരം മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

മാമാങ്കം സിനിമ കണ്ടിറങ്ങിയ ശേഷം ഉണ്ണിയുടെ കഥാപാത്രത്തെയും അഭിനയത്തേയും പറ്റി താരം മാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു..

സ്വാസിക പറയുന്നതിങ്ങനെ :
സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടപ്പോൾ ഒരു ഞെട്ടലുണ്ടായി. തുടർന്ന് വായിച്ചപ്പോഴാണ് താൻ മാമാങ്കം സിനിമയിൽ ഉണ്ണിയുടെ അഭിനയത്തിനെ പറ്റി പോസ്റ്റ്‌ ഇട്ടതിനെക്കുറിച്ചാണ് പരാമർശിച്ചിരിക്കുന്നതെന്നു മനസിലായത്.

ഉണ്ണിയുടെ സിനിമയിലെ പെർഫോമൻസിനേയും കഠിനാധ്വാനത്തിനെയും പ്രശംസിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടത്. Fell in Love എന്നും അതിൽ കുറിച്ചിരുന്നു. അത് ആ കഥാപാത്രത്തോട് തോന്നിയ സ്നേഹമാണ് ഞാൻ ഉദേശിച്ചത്. ആ പോസ്റ്റിന് ഉണ്ണി മറുപടിയും നൽകിയിരുന്നു.

ഒറീസ്സ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.