ജയറാമിൻ്റെ മകൾ സിനിമയിലേക്ക്…. ജയറാമിൻ്റെ വാക്കുകളിലേക്ക്

ജയറാമിൻ്റെ മകൾ സിനിമയിലേക്ക്…. ജയറാമിൻ്റെ വാക്കുകളിലേക്ക്

മലയത്തിൻ്റെ പ്രിയ താരം ജയറാമിൻ്റെ മകൾ സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് പല വേദിയിലും താരത്തിനോട് ചോദിച്ചിരുന്നു.

ചക്കി എന്ന മാളവികയെ പറ്റിയാണ് പറഞ്ഞു വരുന്നത്. താരപുത്രന്മാരും പുത്രികളും സിനിമയിലക്ക് ചുവടെടുത്തു വെക്കുന്ന കാലമാണിത്. അപ്പോഴാണ് തൻ്റെ വ്യത്യസ്ത തീരുമാനം കൊണ്ട് മാളവിക മറ്റൊരു മേഖല തിരഞ്ഞെടുത്തിരിക്കുന്നത്.

സിനിമ മേഖല എടുത്ത് നോക്കിയാൽ ഒട്ടുമിക്ക താരങ്ങളുടെയും മക്കൾ സിനിമയിലേക്ക് കടന്ന് വന്നവരും വരാൻ ആഗ്രഹിക്കുന്നവരുമാണ്. ജയറാമിൻ്റെ മകൻ കാളിദാസൻ അച്ഛൻ്റെ പാത തിരഞ്ഞെടുത്തു അഭിനയരംഗത്തേക്ക് കടന്നു വന്നതാണ്. ഒട്ടനവധി സിനിമകളിൽ നായക വേഷവും കൈകാര്യം ചെയ്തു കഴിഞ്ഞു.

എന്നാൽ ചക്കി എന്ന് വിളിപ്പേരുള്ള മാളവിക പറയുന്നതിങ്ങനെ. അച്ഛനും ചേട്ടനും സിനിമയിൽ ഉണ്ടാലോ,തൻ്റെ അംബീഷൻ വേറെയാണ്.

മകൾ മാളവിക സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ജയറാമിൻ്റെ മറുപടി ഇങ്ങനെ:

ചാക്കിക്കിഷ്ടം അഭിനയമല്ല,കളിയാണ്. അവൾക്ക് കായികത്തോടാണിഷ്ടം. കായിക മേഖല താല്പര്യമുള്ള ചക്കി ഇപ്പോൾ ലണ്ടനിൽ സ്പോർട്സ് മാനേജ്മെൻറ് കോഴ്സ് പഠിക്കുകയാണ്. അവൾക്കിഷ്ടമുള്ള കരിയർ അവൾ തിരഞ്ഞെടുത്തിരിക്കുന്നു.

ആരാധകർ പാർവ്വതിയുടെ തിരിച്ചുവരവിനെപ്പറ്റിയും ജയറാമിനോട് ചോദിക്കാറുണ്ട്. പാർവതി സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിവാഹം. സ്വന്തം ഇഷ്ടപ്രകാരം ഒരു കുടുംബസ്ഥയായി കുട്ടികൾക്ക് വേണ്ടി സമയം കണ്ടെത്താനാണ് താരം അഭിനയം നിർത്തിയതെന്ന് ജയറാം പറയുന്നു. കാളിദാസനെയും മാളവികയെയും നന്നായി വളർത്തിയെൻ്റെ  എല്ലാ അഭിനന്ദനങ്ങളും പാർവ്വതിക്കാണെന്നു ജയറാം പറയുന്നു.