ത്രില്ലടിപ്പിച്ചോ ടോവിനോ ചിത്രം ഫോറൻസിക്! – Forensic Malayalam Review

ത്രില്ലടിപ്പിച്ചോ ടോവിനോ ചിത്രം ഫോറൻസിക്! – Forensic Malayalam Review

ടോവിനോ തോമസിനേയും മമ്ത മോഹൻദാസിനേയും പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ പോൾ – അനാസ് ഖാൻ എന്നിവർ കഥ എഴുതി സംവിധാനം ചെയ്ത് സിനിമയാണ് ഫോറൻസിക്.

സൈക്കോ ക്രൈം ത്രില്ലെർ എന്ന് തന്നെ ഈ ചിത്രത്തെ പറ്റി പറയാം. തുടർന്നുന്നുണ്ടാവുന്ന കൊലപാതങ്ങളും കൂടെ ഇതെല്ലാം ചെയ്യുന്ന ഒരു സൈക്കോ കൊലയാളിയും. ഇവിടെ ഒരു മാറ്റമെന്തെന്നാൽ കുട്ടികളാണ് ഈ കൊലയാളിയുടെ ഇര.

മികച്ച ഒരു കിടിലൻ ആദ്യ പകുതി തുടർന്ന് ത്രില്ലടിപ്പിച്ചു ഒരു കിടിലൻ ഇന്റർവൽ പഞ്ചും ചേർന്നുള്ളതാണ് ആദ്യ പകുതി.

ആദ്യ പകുതിയിലെ ആ ത്രില്ലിംഗ് എലെമെന്റ്സ് എല്ലാം നിലനിർത്താൻ രണ്ടാം പകുതിക്കും സാധിച്ചു. മികച്ച ഒരു ക്ലൈമാക്സും ഈ ചിത്രം പ്രേക്ഷകനു നൽകുന്നു. കുറെ സസ്പെൻസുകൾ നിറഞ്ഞ ഒരു ചിത്രം തന്നെയാണിത്.

ഇതിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ടോവിനോ ഒരു ഫോറൻസിക് വിദഗ്ധനായി ആണ് സിനിമയിൽ എത്തുന്നത്. മമ്ത ഒരു പോലീസ് ഉദ്യോഗസ്ഥയായും. രണ്ട് പേരുടെ കഥാപാത്രങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവർക്ക് കഴിഞ്ഞു.

മറ്റു കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രഞ്‌ജി പണിക്കർ, റെബേക്ക, സൈജു കുറുപ്പും മറ്റു താരങ്ങളും തങ്ങളുടെ കഥാപാത്രം നല്ല രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു.

ഓരോ രങ്കങ്ങളിലും ത്രില്ല് ഒട്ടും രക്ഷപെടാതെ പ്രേക്ഷകനെ മുഷിപ്പിക്കാതെ തയ്യാറാക്കിയ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ബലം. ഇനി എന്താ സംഭവിക്കുന്നത് എന്ന് ഒരു സൂചന പോലും കാണുന്ന പ്രേക്ഷകർക്ക് നൽകാതെ വളരെ മനോഹരമായി അവതരിപ്പിക്കാൻ ഇതിന്റെ സംവിധായകർക്ക് കഴിഞ്ഞിരിക്കുന്നു. ഒരുപാട് കിടിലൻ ട്വിസ്റ്റുകൾ നിറഞ്ഞ ചിത്രംകൂടിയാണിത്.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ്‌ ആണ്. അത് ഈ ചിത്രത്തെ മികച്ച രീതിയിൽ സഹായിച്ചിട്ടുണ്ട്. ഛായാഗ്രഹണം ,എഡിറ്റിങ് എല്ലാം മികച്ചവയാണ്.

ഈ സിനിമ പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. അത്യാവശ്യം ട്വിസ്റ്റുകളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും നിറഞ്ഞ ഒരു മികച്ച ക്രൈം ത്രില്ലെർ തന്നെയാണീ ചിത്രം. ത്രില്ലെർ സിനിമ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.