മലയാളികൾക്ക് നൽകിയ സിനിമകളിലൂടെ അനശ്വരനാണ് കുതിരവട്ടം പപ്പു

മലയാളികൾക്ക് നൽകിയ സിനിമകളിലൂടെ അനശ്വരനാണ് കുതിരവട്ടം പപ്പു

മലയാളി മനസുകളിൽ എന്നും അനശ്വരനാണ് നമ്മുടെ പപ്പു ചേട്ടൻ. അദ്ദേഹം സമ്മാനിച്ച ഒട്ടനവധി കഥാപാത്രങ്ങൾ ഏതൊരു സിനിമ പ്രേമിയുടെ അനസിലും ഒരു അടയാളം നൽകിയിട്ടുള്ളവയാണ്.

പത്മദളാക്ഷൻ എന്നതായിരുന്നു പപ്പുവിന്‍റെ യഥാർഥ പേര്. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. മൂടുപടം എന്നതായിരുന്നു ആദ്യ സിനിമയെങ്കിലും ഭാര്‍ഗ്ഗവി നിലയം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധനേടിയത്.

ഡ്രൈവറായും കണക്കപ്പിള്ളയായും ബ്രോക്കറായും നാട്ടിലെ കുത്തിതിരുപ്പൂ വീരനായും നമ്മളെ രസിപ്പിച്ച നടനാണ് അദ്ദേഹം. സ്വാഭാവിക ഹാസ്യത്തിലൂടെ ഒട്ടു മുഷിപ്പിക്കാതെ പ്രേക്ഷരരെ പിടിച്ചിരുത്തുന്ന ഒരു നടനായിരുന്നു കുതിരവട്ടം പപ്പു.

“ഒരു ചെറിയേ സ്പാനര്‍ എടുത്താല്‍ തീരുന്ന പ്രശ്നങ്ങളെ നമുക്ക് ചുറ്റും ഉള്ളൂ…, എന്ന് പപ്പുവേട്ടന്‍ തലമുറകളെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു. ഓരോ വട്ടം ആ രംഗം കാണും തോറും വീണ്ടും വീണ്ടും കാണാൻ തോന്നും.  പ്രേത്യേക ഒരു തന്മയത്തത്തോടെയാണ് അദ്ദേഹം കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

പപ്പു ചേട്ടന്റെ  ”ഇപ്പൊ ശെരിയാക്കി തരാം ” എന്നാ ആ ഡയലോഗ് കാലങ്ങൾ പിന്നിടുമ്പോഴും ജനപ്രിയമായ ഒന്നാണ്.

മണിച്ചിത്രത്താഴിൽ ലാലേട്ടനോടൊപ്പം ചെയ്ത ആ കഥാപാത്രം പ്രേക്ഷകരിൽ ഒരു പുഞ്ചിരി ഉണർത്തി. ഓരോ വട്ടം കാണുമ്പോഴും മടുപ്പിക്കാത്ത ഒന്ന്.

”പടച്ചോനെ ഇങ്ങള് കാത്തോളീൻ” എന്നാ ആ തല്ല് പ്രേക്ഷകർ പോലും വിശ്വസിച്ചു പോകുന്ന താരത്തിലുള്ളതായിരുന്നു അവതരണം.

പടച്ചോനെ നേരിൽ കണ്ട ഓട്ടോക്കാരൻ എന്ന് സ്വയം പ്രഖ്യാപിച്ചപ്പോഴും, സത്യം കൂട്ടുകാർ കണ്ടെത്തിയപ്പോഴും മികച്ചൊരു സ്വാഭാവിക അഭിനയം അദ്ദേഹം കാഴ്ച വെച്ചു.

നമ്മളെ പിരിഞ്ഞിട്ട് 20 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹം ബാക്കി വെച്ചത് കുറെ നല്ല കഥാപാത്രങ്ങളും, ചിരിക്കാൻ ഒട്ടനവധി സിനിമകളുമാണ്. എന്നും അനശ്വരനായി പപ്പു ചേട്ടൻ പ്രേക്ഷക മനസുകളിൽ ജീവിക്കും.