അൻവർ റഷീദിന്റെ ട്രാൻസ് പ്രേക്ഷകർ സ്വീകരിച്ചോ? ട്രാൻസ് റിവ്യൂ – TRANCE Review

അൻവർ റഷീദിന്റെ ട്രാൻസ് പ്രേക്ഷകർ സ്വീകരിച്ചോ? ട്രാൻസ് റിവ്യൂ – TRANCE Review

ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാവും നിർമാണവും ചെയ്ത സിനിമയാണ് ട്രാൻസ്. നസ്രിയ ഈ സിനിമയിൽ മികച്ചൊരു വേഷം കൈകാര്യം ചെയ്യുന്നു. പ്രേക്ഷകർക്ക് പ്രിയപ്പെട്ട പല താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

മലയാളികൾക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കാനാണ് ഈ സിനിമയിലൂടെ സംവിധായാകാൻ ശ്രെമിക്കുന്നത്. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയമാണ് ഈ സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നത്.വിശ്വാസത്തിന്റെ പേരിൽ ഒരു ജനതയെ മുഴുവൻ ചൂഷണം ചെയ്യുന്ന വിഭാഗത്തെ ഇത്രയും തുറന്ന് കാണിച്ച മറ്റൊരു മലയാളം പടവും ഇല്ല. ഇതുതന്നെ ആവും സെൻസർ ബോർഡ്‌ കൂടുതൽ വിശദമായ ഉപേദേശങ്ങൾ തേടാൻ കാരണം.

ഈ സിനിമയിലെ മികച്ച ഫ്രെയിമുകൾ സമ്മാനിച്ചത് അമൽ നീരദ് ആണ്. പിന്നെ എടുത്ത് പറയേണ്ടത് റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണമാണ്. ജാക്ക്സൺ വിജയൻ ഒരുക്കിയ ഗാനങ്ങളും മികച്ചതായിരുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കിയത് സുഷിൻ ശ്യാമും ജാക്‌സണും ചേർന്നാണ്.

കന്യാകുമാരിയിൽ നിന്നുള്ള ഒരു സ്വയം പ്രഖ്യാപിത മോട്ടിവേഷണൽ ട്രെയിനറുമായ വിജു പ്രസാദ് (ഫഹദ് ഫാസിൽ) എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ഈ കഥയിൽ പറയുന്നത്.

എടുത്ത് പറയേണ്ട കാര്യം ഫഹദ് ഫാസിലിന്റെ മുഴുനീളമുള്ള ആ എനർജി ലെവൽ തന്നെ ആണ്. തനിക്ക് ലഭിച്ച കഥാപാത്രത്തോട് നൂറുശതമാനം നീതി പുലർത്താൻ ഫഹദിന് സാധിച്ചു. ഫഹദിന്റെ അഭിനയമികവിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിക്കാനും കയ്യടിപ്പിക്കാനും കഴിഞ്ഞു. രണ്ടാം പകുതിയിലാണ് നസ്രിയയുടെ വരവ്. തികച്ചു മോഡേൺ ആയ ഒരു കഥാപാത്രത്തെ ആണ് നസ്രിയ കൈകാര്യം ചെയ്യുന്നത്. ഗൗതം മേനോൻ ചെമ്പൻ വിനോദ്, വിനായകൻ എന്നിവർ മികച്ച അഭിനയം ഈ ചിത്രത്തിൽ കാഴ്ച വെക്കുന്നു.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ചൂഷണം ചെയ്യുന്നവരുടെ കഥയാണ് സിനിമ ചർച്ച ചെയ്യുന്നത്.

ഈ ചിത്രം മികച്ച രീതിയിൽ ആസ്വദിക്കണമെങ്കിൽ മികച്ച സൗണ്ട് ക്വാളിറ്റി ഉള്ള തിയേറ്ററിൽ തന്നെ സിനിമ കാണേണ്ടതാണ്.

ഇല്ല പ്രേക്ഷകരെയും ഒരേ പോലെ സംത്രിപ്തിപെടുത്താൻ ചിലപ്പോൾ ഈ സിനിമയ്ക്കു കഴിഞ്ഞില്ലെന്ന് വരാം. അത് തികച്ചും പ്രേക്ഷകരുടെ സിനിമയോടുള്ള അസ്വാദനത്തെ അപേക്ഷിച്ചിരിക്കും.സിനിമ നല്ല ക്വാളിറ്റിയിൽ അവതരിപ്പിക്കാൻ ഈ ടീമിന് സാധിച്ചു. എന്നിരുന്നാലും കണ്ട് വിധി എഴുതേണ്ടത് പ്രേക്ഷകർ തന്നെ.