അയ്യപ്പനാണോ കോശിയാണോ കിടു?  റിവ്യൂ വായിക്കാം | Ayyapanum Koshiyum Review

അയ്യപ്പനാണോ കോശിയാണോ കിടു? റിവ്യൂ വായിക്കാം | Ayyapanum Koshiyum Review

അയ്യപ്പനും കോശിയും വേറെ ലെവലാട്ടോ ?
നായകനാര്? വില്ലനാര്? പൃഥ്വിരാജും ബിജുമേനോനും മത്സരിച്ചഭിനയിച്ച ചിത്രമാണിത്. ഇരുവർക്കും തുല്യപ്രാധന്യം നൽകുന്ന ചിത്രമാണിത്.

20 വർഷത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച നമ്മുടെ പട്ടാളം കോശി(പൃഥ്വിരാജ്) ആരോട് എങ്ങനെ പെരുമാറുമെന്ന് തമ്പുരാനുപോലുമറിയില്ല. തന്റെ 18ആം വയസിൽ പട്ടാളത്തിൽ പോയ ആളാണ് കോശി. കോശിയുടെ ഈ സ്വഭാവമാണ് അയ്യപ്പനോട്( ബിജുമേനോൻ )തെറ്റാൻ കാരണം. കഥയുടെ മുന്നോട്ടുള്ള ഗതിയിൽ ആർക്കൊപ്പം നിൽക്കണം എന്ന ആശയകുഴപ്പം എല്ലാം പ്രേക്ഷകനും ഉണ്ടായി കാണും. അങ്ങനെയാണ് കഥയുടെ ഒരു ഗതി.

കോശിയുടെ അപ്പനായി രഞ്ജിത്ത് “കുര്യൻ ജോൺ” എന്ന കഥാപാത്രം തകർത്തഭിനയിച്ചു.

ഇൻസ്‌പെക്ടർ അയ്യപ്പനും പട്ടാളക്കാരൻകോശിയും തമ്മിൽ തുടങ്ങുന്ന പ്രശ്നം ഒടുവിൽ രണ്ടു പച്ച മനുഷ്യർ തമ്മിലുള്ള പ്രശ്നമായി മാറുന്നു. ചില നാട്ടുപ്രശ്നങ്ങളെ വെള്ളിത്തിരയിൽ എത്തിക്കാനും സംവിധായകൻ മറന്നിട്ടില്ല.

ചുരുക്കം പറഞ്ഞാൽ നല്ല മാസ്സും ആക്ഷനും കോമഡിയും നിറഞ്ഞ ഒരു പവർ പാക്കഡ്‌ എന്റെർറ്റൈനെർ തന്നെ ഈ ചിത്രം.

ചിത്രത്തിന്റെ സംവിധാനവും, ഛായാഗ്രഹണവും എല്ലാം നന്നായിരുന്നു. ഇതിൽ പാട്ടുകളും സാഹചര്യങ്ങൾക്ക് ആനയോഗ്യമായിരുന്നു.