Home Movie Reviews വരനെ ആവിശ്യമുണ്ട് പ്രേക്ഷക മനസുകൾ കീഴടക്കിയോ? – Varane Aavishyamundu Review

വരനെ ആവിശ്യമുണ്ട് പ്രേക്ഷക മനസുകൾ കീഴടക്കിയോ? – Varane Aavishyamundu Review

8 second read
0
0

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ ഇന്ന് തിയറ്ററുകളിൽ എത്തി. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന എന്നിവർ കേന്ദ്രകഥാപാത്രമായി അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫേറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്.

സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കണ്ടുവരുന്ന ലാളിത്യമാർന്ന ശൈലിയും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലുള്ള ചിത്രീകരണവും അനുപ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. ലാൽ ജോസിനൊപ്പം സഹ സംവധായകനായി പ്രവർത്തിച്ച അനൂപിന്റെ ആദ്യ സിനിമയാണ് വരനെ അവശ്യമുണ്ട്.

നീണ്ട നാളുകൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്ന പ്രതയേകത കൂടെ ഈ സിനിമക്കുണ്ട്. സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗ് അടിച്ചു മാസ്സ് ഫൈറ്റ് നടത്തുന്ന സുരേഷ് ഗോപി അല്ല ഈ ചിത്രത്തിൽ നിങ്ങൾക്ക് ലഭിക്കുന്നത്. തികച്ചും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഇതിൽ കൈകാര്യം ചെയ്യുന്നത്.

രസകരമായ ഒരു കഥാപാത്രമാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രം പ്രേക്ഷകർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാണ്.

ശോഭനയുടെ അഭിനയമികവ് ഈ ചിത്രത്തിലൂടെ വ്യക്തമാണ്. ശോഭനയുടെ കഥാപാത്രത്തിനും പ്രേക്ഷകരുടെ മനം കവരാൻ കഴിയുമെന്ന് ഉറപ്പാണ്. രസകരമായ കാര്യം എന്തെന്നാൽ മണിചിത്രതാഴ് സിനിമയിലെ ഗംഗയും നകുലനും ഈ ചിത്രത്തിൽ ചെറിയ റഫറൻസ് ആയി എത്തുന്നു.

മലയാളത്തിലെ ആദ്യത്തെ ചിത്രം എന്ന രീതിയിൽ കല്യാണി പ്രിയദർശനും നല്ലൊരു കഥാപാത്രത്തെ ലഭിച്ചു. സംവിധായകൻ പ്രിയദർശന്റെ മകളാണ് കല്യാണി. തുടക്കം എന്ന നിലയിൽ നല്ലൊരു പ്രകടനം തന്നെ കല്യാണി ഈ ചിത്രത്തിൽ കാഴ്‌ചവെച്ചു. മലയാളത്തിൽ തുടക്കം കുറിച്ച കല്യാണി ഇനി വരാനുള്ള ചിത്രങ്ങളിൽ മെച്ചപ്പെട്ട അഭിനയം കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കാം.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രം തുടക്കത്തിൽ കുറച്ച് പതിയെ സഞ്ചരിച്ചെങ്കിലും പിന്നീട് ചിത്രം അതിന്റെ താളത്തിലേക്ക്‌ എത്തി.

ഉര്‍വ്വശി, മേജര്‍ രവി, ലാലു അലെക്സ്, ജോണി ആന്റണി, സിജു വിത്സണ്‍, കെ പി എ സി ലളിത, മീരാ കൃഷ്ണന്‍ എന്നീ അഭിനേതാക്കളും അണിനിരക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം.

 

അനൂപ് സത്യൻ എന്ന സംവിധായകൻ മികച്ച കഥാപാത്രങ്ങളെ അണിനിരത്തി നല്ലൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മികച്ച കാസ്റ്റിങ്ങും, നല്ല രീതിയിലുള്ള കഥാ അവതരണവും ചിത്രത്തെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്.

ചിലപ്പോൾ ക്ലൈമാക്സ് അല്പം നിരാശ നൽകിയേക്കാം എങ്കിലും ആകെ മൊത്തം നല്ലൊരു ഫീൽ ഗുഡ് മൂവി തന്നെയാണ് അനൂപ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കുടുംബത്തോടൊപ്പം തീർച്ചയായും കാണാൻ കഴിയുന്ന നല്ലൊരു കുടുംബ ചിത്രം തന്നെയാണ് വരനെ ആവശ്യമുണ്ട്.

Neram Review
Summary
80 %
Feel Good Movie
User Rating 3.51 ( 8 votes)
Load More Related Articles
Load More By theneram
Load More In Movie Reviews

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഈ ഓണക്കാലത്തും അച്ഛനെയും അമ്മയെയും മറന്ന മക്കൾക്കൊരു ഗാനം | ഓണമാണ്

അങ്ങനെ വീണ്ടും ഒരോണക്കാലം കൂടി നമ്മുടെയെല്ലാം ജീവിതത്തിൽ നിന്ന് കടന്നു പോയി. പൊതുവേ ഓണമെന്…