40 വർഷങ്ങൾക്ക് മുൻപ് കൊറോണ വൈറസ് പ്രവചിച്ച ബുക്ക്‌; സത്യമിതാണ്

40 വർഷങ്ങൾക്ക് മുൻപ് കൊറോണ വൈറസ് പ്രവചിച്ച ബുക്ക്‌; സത്യമിതാണ്

ലോകം മുഴുവൻ പരിഭ്രാന്തി വരുത്തി പടരുന്ന വൈറസ് ആണ് കൊറോണ (കോവിഡ് 19). ഈ വൈറസിനുള്ള മരുന്ന് കണ്ടുപിടിക്കാൻ ലോകത്തിനിതുവരെ സാധിച്ചിട്ടില്ല.

ഈ ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് 40 വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഒരു ബുക്കിൽ ഇതുപോലൊരു വൈറസിനെ പറ്റി പരാമർശിച്ചിരിക്കുന്നതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്. ചൈനീസ് നോവൽ ആയ ‘ദി ഐസ് ഓഫ്‌ ഡാർക്‌നെസ്സ്’ എന്ന ത്രില്ലെർ നോവലിലാണ് ഒരു വൈറസിനെ പറ്റി പരാമർശിച്ചിരിക്കുന്നത്. 1981 ഡീൻ കുൺട്സ് എന്ന ആളാണ് ഈ നോവൽ എഴുതിയത്.

നോവലിൽ അദ്ദേഹം പറയുന്നത് വുഹാൻ നഗരത്തിൽ നിന്നും ഒരു വൈറസ് പൊട്ടി പുറപ്പെടും എന്നും, വുഹാൻ 400 എന്നാണ് ഇതിന്റെ പേരെന്നും പറയുന്നു.

സോഷ്യൽ മീഡിയയിൽ ഈ വിവരം വൈറൽ ആകുന്നത് ഒരു വ്യക്തിയുടെ ട്വിറ്ററിലെ ട്വീറ്റിലൂടെയാണ്. വൈറസിനെ പറ്റി പുസ്തത്തിൽ പരാമർശിക്കുന്ന ഭാഗം അടിവര ഇട്ടുള്ള ചിത്രവും ആ ട്വീറ്റിൽ ഉണ്ടായിരുന്നു. ഈ പോസ്റ്റ്‌ കണ്ടതോടെ ആളുകൾ ആശ്ചര്യപ്പെട്ടു. ഇതൊരു വലിയ ചർച്ചക്ക് വഴി വെച്ചു.

കൂടുതൽ ചർച്ചക്കൊടുവിൽ കണ്ടത്തിയ കാര്യങ്ങൾ ഇങ്ങനെ :

നോവലിൽ പറയുന്നതിങ്ങനെ, വുഹാൻ നഗരത്തിനു പുറത്ത് ഒരു RDNA ലാബിൽ വികസിപ്പിച്ചെടുത്ത വൈറസ് ആണ് വുഹാൻ 400. പക്ഷെ ഈ ബുക്കിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും സാങ്കല്പികം മാത്രമാണ്. ഇതുവരെ കോവിഡ് 19 എന്ന വൈറസ്സിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. പിന്നെ ഈ ബുക്കിൽ പറയുന്ന വുഹാൻ 400 എന്ന വൈറസിന്റെ സ്വഭാവവും കോവിഡ് 19നും തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്.

നോവലിൽ പറയുന്ന വൈറസിന് 100% മരണ നിരക്കാണ്. വൈറസുമായി സംബർഗത്തിൽ ഏർപ്പെട്ടു നാല് മണിക്കൂറിനുള്ളിലെ ഈ വൈറസ് പകരൂ എന്നും പറയുന്നു. ഈ വൈറസ് പിടിപെട്ടാൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ മരണമുറപ്പെന്നാണ് ഇതിൽ പറയുന്നത്.

എന്നാൽ കോവിഡ് 19ന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. വൈറസുമായി കോൺടാക്ട് ഉണ്ടായി, അഞ്ചു ദിവസങ്ങൾക്കു ശേഷം മാത്രമേ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങു. പൂർണ രോഗ ലക്ഷണം രണ്ടാഴ്‌ചക്കുളിലെ കാണിക്കത്തുള്ളൂ. ഈ വൈറസിന്റെ മരണ നിരക്ക് വളരെ കുറവാണ്. പ്രായമാനുസരിച്ചും ഒരു ആളുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി അനുസരിച്ചും മാത്രമേ ഈ വൈറസിന്റെ തീവ്രത പറയാനാവൂ.

നമ്മൾ തിരിച്ചറിയേണ്ട കാര്യം എന്തെന്നാൽ ഇതിൽ പരാമർശിക്കപ്പെട്ട നോവലിലെ വൈറസും കഥയും ഒരു സാങ്കല്പിക സൃഷ്ടിയാണ്. നോവലിസ്റ്റിന്റെ മനസ്സിൽ ഉണ്ടായ ചിന്തകൾ നോവൽ ആയി മാറിയെന്നു മാത്രം. ഇപ്പോൾ ഉണ്ടായ ഈ സാഹചര്യത്തിലെ സാമ്യം തികച്ചും യാദൃശ്ഷികം മാത്രം. വുഹാൻ 400നും കോവിഡ് 19നും തമ്മിൽ ഒരു ബന്ധവുമില്ല.