നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ച വിഷയത്തിൽ സ്വേതാ മേനോന്റെ പ്രതികരണം ഇങ്ങനെ

നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ച വിഷയത്തിൽ സ്വേതാ മേനോന്റെ പ്രതികരണം ഇങ്ങനെ

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മക്ക് ലഭിച്ചിരുന്നു. എന്നാൽ അവാർഡിന് ഇവർ അർഹയല്ലെന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്നും പറഞ്ഞൊരു വ്യക്തി സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെച്ചിരുന്നു. ഈ ആളെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇതാ ഇപ്പോൾ സ്വേതാ മേനോൻ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.

സംഗീതം ഹൃദയത്തിൽ നിന്നും വരേണ്ടതാണെന്നും ഹൃദയത്തെ തൊടണമെന്നുമാണ്, നജിയമ്മ അത് ചെയ്തു. ഇതാണ് സ്വേതാ മേനോന്റെ അഭിപ്രായം. നഞ്ചിയമ്മക്ക് എല്ലാവിധ ആശംസകളും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

സ്വേതാ മേനോന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം എങ്ങനെ…
“ഔപചാരിക പരിശീലനം ഒന്നും നേടാതെ തന്നെയാണ് കിഷോർ ദായും എസ് പി ബാലസുബ്രഹ്മണ്യവും എല്ലാം എക്കാലത്തെയും മികച്ച പാട്ടുകാർ ആയി മാറിയത്. സംഗീതം ഹൃദയത്തിൽ നിന്നും വരേണ്ടത് ആണ്. അത് ഹൃദയത്തെ തൊടണം, നഞ്ചിയമ്മ അവരുടെ പാട്ടിലൂടെ അത് ചെയ്തു. നാഷണൽ ഫിലിം അവാർഡ് മികച്ച പിന്നണി ഗായികയ്ക്ക് ഉള്ള അവാർഡ് നേടിയ അഞ്ച് അമ്മയ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ നേരുന്നു”.

സ്വേതാ മേനോന്റെ പറഞ്ഞിതിനേയും പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിപേർ കമെന്റ് ചെയ്തു. സംഗീത മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾ വളരെ ശാസ്ത്രീയമായ അഭിപ്രായം മാത്രമാണ് രേഖപെടുത്തിയതെന്നും, അദ്ദേഹം പേർസണൽ ഒപ്പീനിയൻ മാത്രമാണ് പങ്കുവെച്ചതെന്നും ചിലർ കമന്റ് ചെയ്തു. സ്വേതാ മേനോന്റെ എന്ന നടി ഇതിൽ ഇങ്ങനൊരു അഭിപ്രായം രേഖപ്പെടുത്തിയത് ശെരിയല്ലെന്നു പറഞ്ഞു കൊണ്ട് ഒരു വിഭാഗവും. എന്നാൽ ഇങ്ങനൊരു പോസ്റ്റ് ഇട്ട് പിന്തുണ അറിയിക്കാതെ വളരെ നന്നായി എന്ന് മറ്റൊരു വിഭാഗവും പറയുന്നു.