നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു; ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു; ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

മലയാള സിനിമയിൽ ഇപ്പോൾ നിറസാനിധ്യമായി നിൽക്കുന്ന നടനാണ് ചെമ്പൻ വിനോദ്. 2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടെടുത്ത് വെച്ച നടനാണ് ചെമ്പൻ വിനോദ്.

താരം ഇപ്പോൾ തന്റെ രണ്ടാമത്തെ വിവാഹത്തിന് തയ്യാറെടുക്കുകയാണ്. കോട്ടയം ശാന്തിപുരം കറുകച്ചാൽ സ്വദേശിനി മറിയം തോമസ് ആണ് താരത്തിന്റെ വധു. മറിയം ഒരു സൈക്കോളജിസ്റ്റാണ്. വധുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ഇരുവരും ചേർന്ന് രജിസ്റ്റർ ഓഫീസിൽ കൊടുത്ത അപേക്ഷയുടെ പകർപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താരത്തിന്റെ അറിവോടു കൂടിയല്ല ഈ ചിത്രങ്ങൾ പ്രചരിച്ചത്.

അടുത്ത മാസമാണ് ബന്ധുക്കളുമായി ചേർന്ന് ചടങ്ങുകളോടെ കല്യാണം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് താരം അറിയിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധി ഒരു നടനാണ് ചെമ്പൻ വിനോദ്. ഈ ഇടക്കിറങ്ങിയ പൊറിഞ്ചു മറിയം ജോസ്, ട്രാൻസ്‌ എന്നീ സിനിമകളിയും മികച്ച അഭിനയം താരം കാഴ്ച വെച്ചു.

ചെമ്പൻ വിനോദിനും മാറിയത്തിനും എല്ലാവിധ ആശംസകളും.