ഷെയ്ൻ നിഗം നായകനാവുന്ന ‘ഉല്ലാസം’ ഫസ്റ്റ്ലുക് മോഹൻലാൽ പുറത്തിറക്കി.

ഷെയ്ൻ നിഗം നായകനാവുന്ന ‘ഉല്ലാസം’ ഫസ്റ്റ്ലുക് മോഹൻലാൽ പുറത്തിറക്കി.

Ullasam First Look Poster Released by Mohanlal.
ഷെയ്ൻ നിഗം നായകനാവുന്ന ‘ഉല്ലാസം’ ഫസ്റ്റ്ലുക് മോഹൻലാൽ പുറത്തിറക്കി.

ഷെയ്ൻ നിഗം നായകനായി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്തു.

‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ എഴുതുന്നു.

ഇത് വരെ കണ്ട കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസതമായാണ് ചിത്രത്തിൽ ഷെയ്ൻ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപിക്കുക.പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകുന്നു.

അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്,ലിഷോയ്,അപ്പുകുട്ടി,ജോജി,അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.