മമ്മൂട്ടിയും മോഹൻലാലും നൽകിയ ഓണ സമ്മാനം കണ്ടോ?? ഇരുകൈയും നീട്ടി സ്വീകരിച്ച് ആരാധകർ!! | Mammootty & Mohanlal’s give Onam surprise to Fans

മമ്മൂട്ടിയും മോഹൻലാലും നൽകിയ ഓണ സമ്മാനം കണ്ടോ?? ഇരുകൈയും നീട്ടി സ്വീകരിച്ച് ആരാധകർ!! | Mammootty & Mohanlal’s give Onam surprise to Fans

Mammootty & Mohanlal’s give Onam surprise to Fans : ഓണാഘോഷത്തിൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണ് ഓണസമ്മാനം. മലയാള സിനിമ എല്ലാ കാലത്തും മലയാളികൾക്കായി നിരവധി സിനിമകൾ ഓണസമ്മാനമായി നൽകാറുണ്ട്. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ആരാധകർക്ക് ഓണ സമ്മാനമായി മികച്ച സിനിമകൾ നൽകാറുണ്ട്. എന്നാൽ, ഇത്തവണ ഓണ ചിത്രങ്ങളിൽ മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഈ വിടവ് നികത്താൻ ഇരുവരും തങ്ങളുടെ ആരാധകർക്കായി മറ്റൊരു ഓണ സമ്മാനമാണ് നൽകിയത്.

മോഹൻലാൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘എലോൺ’, എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുകയുണ്ടായി. 12 വർഷത്തിന് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. ത്രില്ലർ ജോണറിൽ ഉൾപ്പെടുന്ന മോഹൻലാൽ മാത്രമാണ് വേഷമിടുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്.

18 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രമാണ് ‘എലോൺ’. ചിത്രം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കും എന്ന് നേരത്തെ തന്നെ ഷാജി കൈലാസ് പറഞ്ഞിരുന്നു. ഈ വർഷം ഒക്ടോബറിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മമ്മൂട്ടി തന്റെ ആരാധകർക്ക് ഓണ സമ്മാനമായി തന്റെ ഏറ്റവും പുതിയ ചിത്രമായ ‘റോർഷാക്ക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് പുറത്തുവിട്ടത്.

നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം, മമ്മൂട്ടി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേയ്ഫെറർ ഫിലിംസ് ആണ് ചിത്രം ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ് തുടങ്ങിയ താരനിര ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ആരാധകർക്ക് നൽകിയ ഓണസമ്മാനം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.