സാനിയയുടെ യോഗ ആണിപ്പോൾ ട്രെൻഡിങ്;ട്രോൾ ചെയ്ത് പ്രമുഖ താരം

സാനിയയുടെ യോഗ ആണിപ്പോൾ ട്രെൻഡിങ്;ട്രോൾ ചെയ്ത് പ്രമുഖ താരം

ബാല്യകാല സഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ 2004ൽ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് സാനിയ ഇയ്യപ്പൻ. തുടർന്ന് സുരേഷ് ഗോപിയുടെ അപ്പോത്തിക്കിരിയിലും ഒരു വേഷം ചെയ്തു താരം. പ്രമുഖ ഡാൻസ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്.  ക്വീൻ എന്ന സിനിമയിലെ വേഷമാണ് സാനിയക്ക് വഴിത്തിരിവായത്. പിന്നീട് മോഹൻലാലിനൊപ്പം ലുസിഫെറിലും അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം ചിത്രങ്ങളും വീഡിയോസും പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ യോഗ ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.  ഈ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രമുഖ താരങ്ങളും ഈ പോസ്റ്റിൽ  കമന്റ്‌ ചെയ്തിരിക്കുന്നു. നല്ല മെയ് വഴക്കത്തോടെയാണ് താരം യോഗ ചെയ്യുന്നത്. നിരവധി ട്രോൾ കമെന്റുകൾ, അനുകൂലിച്ചുകൊണ്ടുള്ള കമെന്റുകൾ ആരാധകർ കുറിച്ചു.

താരത്തിന്റെ ചിത്രത്തെ ട്രോളി നമ്മുടെ ഗോവിന്ദ് പദ്മസൂര്യയും എത്തി. ‘ഇതിൽ കയ്യെത്താ കാലേതാ തലയേതാ താനേതാ’ എന്ന രസകരമായ കമെന്റായിരുന്നു ജി.പി ഇട്ടിരിക്കുന്നത്.  ഇനിയും താരത്തിന്റെ വെത്യസ്ഥ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നു.