എന്റെ പല സിനിമകളും പരാജയമാണ്; കാരണം തുറന്ന് പറഞ്ഞ് ജയറാം

എന്റെ പല സിനിമകളും പരാജയമാണ്; കാരണം തുറന്ന് പറഞ്ഞ് ജയറാം

ജയറാം എന്ന നടൻ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരം തന്നെയാണ്. ഒരു കാലഘട്ടത്തിൽ കുടുബ പ്രേക്ഷകരുടെ സൂപ്പർ സ്റ്റാർ ആയിരുന്നു. നിരവധി കുടുംബ ചിത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്. താരത്തിന്റെ മിക്ക കഥാപാത്രങ്ങളോടും ഒരു വല്ലാത്ത അടുപ്പം പ്രേക്ഷകന് തോന്നീയിരുന്നു.

സൂപ്പർ ഹിറ്റ്‌ സിനിമകളിലൂടെ വിജയ നായകനായി നിന്നിരുന്ന ആ കാലം മാറി ഇപ്പോൾ. മലയാളത്തിലും തമിഴിലും ഒട്ടേറെ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്അ. പദ്മശ്രീയും കേരള ഫിലിം അവാർഡ്‌സുമടക്കം നിരവധി പുരസ്കാരങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരു മിമിക്രി കലാകാരനായി ആയിരുന്നു ജയറാമിന്റെ തുടക്കം. 1988ൽ പദ്മരാജൻ ഒരുക്കിയ അപരനിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

Read More :മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ പ്രതിഫലം വാങ്ങുന്ന ശശിയുടെ കഥ

താരത്തിന്റെ അടുത്തിറങ്ങിയ നിരവധി ചിത്രങ്ങൾ പരാജയമായിരുന്നു. എന്റർടൈൻമെന്റ് സിനിമ എന്ന ലേബലിൽ വരുന്നതും കുടുംബ ചിത്രം എന്ന പേരിൽ വന്ന ചിത്രങ്ങൾ പോലും ബോക്സ്‌ ഓഫീസിൽ കൂപ്പുകുത്തി വീണു. പ്രശ്നം ജയറാമിന്റെയാണോ അതോ സിനിമയുടേതോ? ജയറാം സിനിമകൾക്കിതെന്തു പറ്റി.

ചോദ്യങ്ങൾക്കെലാം മറുപടി നൽകിയിരിക്കുകയാണ് താരമിപ്പോൾ. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

Read More : ഗായിക സിത്താര ഒരുക്കിയ കൊറോണ പാട്ട് | വിശ്വമാകെ വിത്തെറിഞ്ഞു [VIDEO]

നോ എന്ന് ഒരാളോട് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ശെരിക്കും സിനിമയിൽ ആദ്യം പഠിക്കേണ്ടത് നോ എന്ന് പറയാനാണ്. എനിക്കത് പലപ്പോഴും പറയാൻ സാധിച്ചിട്ടില്ല. നമ്മൾ ധൈര്യപൂർവം നോ എന്ന് പറയാൻ പഠിക്കണം, അതാണ്‌ അടുത്ത തലമുറയോട് എനിക്ക് പറയാനുള്ളത്. ‘യെസ്’ എന്ന് പറയാൻ എളുപ്പമാണ്. എന്നെക്കൊണ്ട് അത് ചെയ്യാൻ പറ്റില്ല, നോ എന്ന് ധൈര്യമായി പറയാൻ പറ്റണം.

ഒരു കാലത്ത് എനിക്ക് നോ എന്ന് പറയാൻ പറ്റാത്ത ഒരു സാഹചര്യമുണ്ടായിരുന്നു. അങ്ങനെ എത്രയോ മോശം സിനിമയിൽ എനിക്ക് അഭിനയിക്കേണ്ടി വന്നു. സിനിമ മേഖലയിൽ നിന്നും നഷ്ടങ്ങൾ മാത്രമേ ഉള്ളു, അടുത്ത സിനിമ ചെയ്താലേ പിടിച്ച് നിൽക്കാൻ കഴിയുവുള്ളു എന്ന് ഒരു പ്രൊഡ്യൂസർ പറയുമ്പോൾ എനിക്ക് അത് തട്ടിക്കളയാനാവാത്ത സ്ഥിതിയായിരുന്നു. അവരുടെ ദുഖവും നിസ്സഹായ അവസ്ഥയും കാണുമ്പോൾ ആ സിനിമ കമ്മിറ്റ് ചെയ്യും.

എന്റെ ഈ ഒരു ശീലം പലരും മുലെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ നോ എന്ന് പറയേണ്ടത് നോ എന്ന് പറയാൻ പഠിച്ചു.’

ജയറാം എന്ന മികച്ച നടന്റെ മികച്ച സിനിമകൾക്കായി പ്രേക്ഷകർ കാത്തിരിക്കുന്നു.