300 കോടി നഷ്ടത്തിൽ മലയാള സിനിമ; സിനിമ ലോകം പ്രതിസന്ധിയിൽ

300 കോടി നഷ്ടത്തിൽ മലയാള സിനിമ; സിനിമ ലോകം പ്രതിസന്ധിയിൽ

ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരി ഇതിനോടകം തന്നെ അനേകം ജീവനെടുത്തു. ലോകത്തിലെ മിക്ക രാജ്യങ്ങളുടേയും സാമ്പത്തിക അടിത്തറ തന്നെ ഇളകിയ സമയമാണിത്. ഇന്ത്യയിലും മിക്ക മേഖലയിലും ഈ സാമ്പത്തിക പ്രതിസന്ധി ഏല്പിച്ച ആഘാതം വലുതാണ്.  നമ്മൾ എല്ലാം സ്നേഹിക്കുന്ന മലയാളം സിനിമ ഇൻഡസ്ട്രിയും വെല്യ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.

300 കോടിയിലധികമാണ് മലയാള സിനിമ നേരിടുന്ന നഷ്ടമെന്നു റിപോർട്ടുകൾ പറയുന്നു. ഈ ചെറിയ ഇൻഡസ്ട്രിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണീ ഈ പ്രതിസന്ധി.

ഈ വർഷം കുറേ മികച്ച ചിത്രങ്ങളിലൂടെയായിരുന്നു മലയാള സിനിമയുടെ തുടക്കം. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു സിനിമകൾ. മികച്ച അവതരണവും മെക്കിങ്ങും നിലനിർത്തിയ ചിത്രങ്ങൾ ബോക്സ്‌ ഓഫീസ് വിജയങ്ങളായിരുന്നു. അഞ്ചാം പാതിരയിൽ മിഥുൻ മാനുവൽ തീർത്ത വിജയം പിന്നീട് ദുൽഖറിന്റെ വരനെ ആവിശ്യമുണ്ടും മറ്റ് ചിത്രങ്ങളും നിലനിർത്തി. ടോവിനോ ചിത്രമായ ഫോറൻസിക്ക് മികച്ച അഭിപ്രായങ്ങൾ നേടി പിന്നിടുമ്പോഴായിരുന്നു ഈ മഹാമാരിയുടെ വരവും പിന്നീട് ലോക്ക് ഡൗണും ഉണ്ടായത്. ലോക്കഡൗണിനെ തുടന്ന് ആദ്യം തന്നെ തീയേറ്ററുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായി. ഫോറെൻസിക്കിനും ഒപ്പം ഇറങ്ങിയ ചിത്രങ്ങൾക്കും ഈ സാഹചര്യം കാരണം വിജയ യാത്ര തുടരാൻ സാധിച്ചില്ല.

വേനൽ അവധിക്കാലം എന്നത് സിനിമ മേഖലക്കൊരു മികച്ച കാലമാണ്. കൂടുതൽ കുടുംബ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തുന്ന സമയം. നിരവധി ചിത്രങ്ങൾ റിലീസിനായി ഒരുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ സാഹചര്യം നിരവധി പ്രൊഡ്യൂസർസിനെയും സിനിമ പ്രവർത്തകരെയും പ്രതികൂലമായി ബാധിക്കുകയായിരുന്നു.

മോഹൻലാലിൻറെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം എന്ന ചിത്രവും ഈ അവധിക്കാലത്തു റിലീസ് ചെയ്യാൻ ഇരുന്നു ചിത്രമായിരുന്നു. പ്രേക്ഷകർക്ക് നല്ല പ്രതീക്ഷ നൽകുന്ന ചിത്രമാണ് മരക്കാർ. പല നിർമാതാക്കളും പലിശക്ക് വരെ പണമെടുത്തിട്ടാണ് സിനിമ ചെയ്യുന്നത്.  സിനിമയുടെ ഷൂട്ടിങ്ങും മറ്റ് ജോലികളും നിർത്തിവെക്കേണ്ടി വന്ന ഈ സാഹചര്യത്തിൽ ആ സിനിമകളുടെ ഭാവി കണ്ടറിയേണ്ടി വരും. പലരും കടക്കെണിയിൽ പോലും പെട്ടിട്ടുണ്ടാവാം.

 

സിനിമ മേഖല മാത്രമല്ല, സാധാരണക്കാരന്റെ ജീവിതത്തിൽ ഈ മഹാമാരി ഉണ്ടാക്കിയ പ്രശ്നങ്ങൾ വലുതാണ്. എല്ലാരും ഈ ദുരിതകാലം അതിജീവിക്കുന്നത് പോലെ ഈ സിനിമ മേഖലയും അതിജീവിക്കുമെന്നു വിശ്വസിക്കുന്നു.

ഈ വൈറസ് ബാധ അവസാനിക്കാതെ ലോക്ക് ഡൗൺ പിൻവലിക്കുകയില്ല. ലോക്ക് ഡൗൺ ആവാസനിച്ചാലും അത്ര എളുപ്പമല്ല മലയാള സിനിമക്ക് ഒരു തിരിച്ചുവരവ്.

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ സിനിമ മേഖലക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.