ഉപ്പും മുളകും കുടുംബത്തിൽ പുതിയൊരു അഥിതി കൂടി..ഡോക്ടർ റോബിൻ ലച്ചുവിന് സ്വന്തം; പുതിയ വഴിത്തിരിവുമായി ഉപ്പും മുളകും…

ഉപ്പും മുളകും കുടുംബത്തിൽ പുതിയൊരു അഥിതി കൂടി..ഡോക്ടർ റോബിൻ ലച്ചുവിന് സ്വന്തം; പുതിയ വഴിത്തിരിവുമായി ഉപ്പും മുളകും…

കണ്ണീർ സീരിയലുകളും കുടുംബാന്തരീക്ഷത്തിലുള്ള പരമ്പരകളും കണ്ടുമടുത്ത് സീരിയൽ വിരോധികളായവരെ പോലും ആരാധകരാക്കി മാറ്റിയ പരമ്പരയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം തുടരുന്ന ‘ഉപ്പും മുളകും’ .നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങളെ അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുന്ന അത്രത്തോളം ജനപ്രിയ മായ പരമ്പര, 1200 എപ്പിസോഡുകൾ പൂർത്തിയാക്കിയതിനു ശേഷം ഒരു സുപ്രഭാതത്തിൽ നിർത്തിയപ്പോൾ പ്രേക്ഷകർ നുരാശയും പ്രതിഷേധവും അറിയിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഒരിടവേളയ്ക്ക് ശേഷം ഉപ്പും മുളകും ആരാധകർക്ക് സന്തോഷം നൽകികൊണ്ട് പരമ്പര വീണ്ടും ജൂൺ 13ന് സംപ്രേഷണം പുനരാരംഭിച്ചു.വൻപ്രേക്ഷക പിന്തുണയോട് കൂടി സീസൺ രണ്ടിന്റെ ആദ്യ എപ്പിസോഡ് തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ കയറിയിരിക്കുകയാണ്.

ഇപ്പോൾ പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ജനപ്രിയനായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കൂടി ഉപ്പും മുളകിന്റെ ഭാഗമാകുന്നു എന്നതാണ് ആ വാർത്ത.താരം സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള ചിത്രങ്ങളിൽ നിന്നും അതിന്റെ സൂചനകൾ ലഭിക്കുന്നുണ്ട് ചിലപ്പോൾ ലെച്ചുവിന്റെ ഭർത്താവായി റോബിനെ കാണാൻ സാധിക്കും.

കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ഉപ്പും മുളകും പരമ്പരയ്ക്ക് ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.