ദില്‍ഷ ഒന്നാം സ്ഥാനത്തിന് അര്‍ഹയല്ലെന്നായി ബ്ലെസ്ലി…ബ്ലെസ്സ്ലിയെ തിരിച്ചറിയാൻ വൈകിയെന്ന് ആരാധകർ…

ദില്‍ഷ ഒന്നാം സ്ഥാനത്തിന് അര്‍ഹയല്ലെന്നായി ബ്ലെസ്ലി…ബ്ലെസ്സ്ലിയെ തിരിച്ചറിയാൻ വൈകിയെന്ന് ആരാധകർ…

ബിഗ്ബോസ് സീസൺ 4 തുടങ്ങിയത് മുതൽ ഒരു ലവ് ട്രൈയാങ്കിൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ബ്ലെസ്ലി ദില്‍ഷയുടെ പിന്നാലെ നടക്കുന്നതിന് വ്യാപക വിമർശനത്തിന് വഴിവെച്ചു. പക്ഷെ ഇതും ബ്ലെസ്ലിയുടെ ഗെയിമാണെന്നാണ് ചില ആരാധകർ പറയുന്നത്. എന്നാൽ മറുവശത്ത് ബ്ലെസ്ലിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഇത്ര ഇരട്ടത്താപ്പ് ഉള്ള മത്സരാര്‍ത്ഥി ബിഗ്ഗ് ബോസിന്റെ നാലു സീസണുകളില്‍ ഉണ്ടായിട്ടില്ല എന്നും ദില്‍ഷ ഒരിക്കലും ബ്ലസ്ലിയ്ക്ക് ഞാന്‍ നിന്നെ അനിയന്‍ ആയി കാണാം എന്നതില്‍ കവിഞ്ഞു ഒരു പ്രതീക്ഷയും നല്‍കിയിട്ടില്ല എന്നും,ദിൽഷയെ പ്രോപ്പസ് ചെയ്തപ്പോ നോക്കാം എന്നു പറഞ്ഞെന്ന് ബ്ലെസ്സ്ലി കള്ളമാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും തുടങ്ങി, മുൻ കാമുകിയെ സൈബര്‍ ലിഞ്ചിങ് ചെയ്യാന്‍ അവരുടെ പേര്‍സണല്‍ ഡീറ്റൈല്‍സ് എല്ലാം ബിഗ്ഗ് ബോസ്സ് പോലൊരു ഷോയില്‍ പബ്ലിക് ആയി പ്രഖ്യാപിച്ചു എന്നിങ്ങനെ ഒരുപാട് ആക്ഷേപങ്ങൾ ബ്ലെസ്സ്ലി നേരിടുന്നു.

ഇക്വാളിറ്റിയെ കുറിച്ച്  എപ്പോഴും പറയുന്ന ബ്ലെസ്സ്ലി സ്വന്തം ഫ്രണ്ട് ആയി കാണുന്ന ആള്‍ക്ക് പോലും നല്‍കേണ്ടുന്ന ബേസിക് അഭിപ്രായ സ്വാതന്ത്ര്യം പോലും ദിൽഷയ്ക്ക് നല്‍കാതെ നീ എന്നെ ഞാന്‍ കരുതുന്നത് പോലെ കാണണം എന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യങ്ങൾ ഉയരുന്നു.

അതിനിടയിലാണ് തനിക്ക് ദില്‍ഷയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നത് ഇഷ്ടമല്ലെന്നും ദില്‍ഷ മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടൈന്നും ബ്ലെസ്ലി പറയുന്നത്. വീക്കിലി ടാസ്ക് ആൾമാരാട്ടത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ദില്‍ഷ ഒന്നാം സ്ഥാനത്തിന് അര്‍ഹയല്ലെന്നും തൻ്റെ  കണക്ക് പ്രകാരം ഒന്നാമത് ധന്യയും രണ്ടാമത് റോണ്‍സനും മൂന്നാമത് സൂരജുമാണെന്നും ബ്ലെസ്ലി പറഞ്ഞു. എന്നാൽ താന്‍ നേരത്തെ തന്നെ എല്ലാവരോയും അനുവാദം വാങ്ങിയ ശേഷമാണ് കളിച്ചതെന്നും ഈ ഗെയിം ഇങ്ങനെയാണ് കളിക്കേണ്ടതെന്നുമായിരുന്നു ദില്‍ഷയുടെ മറുപടി.

ലക്ഷ്മിപ്രിയ തന്നെ വേദനിപ്പിച്ചു അതുപോലെ ടാസ്ക് കൃത്യമായി ചെയ്തില്ല എന്നും ബ്ലെസ്സ്ലി അവകാശപ്പെട്ടിരുന്നു എന്നാൽ ഇതിനോട് മറ്റുമത്സരാർഥികൾ അവരവരുടെ എതിർപ്പും പ്രകടമാക്കി. ലക്ഷ്മി പ്രിയ ബ്ലെസ്ലിയായി  നല്ലപോലെ അല്ലെങ്കില്‍ വളരെ നന്നായി കൈകാര്യം ചെയ്തു അത്പോലെ ബ്ലെസ്ലിയുടെ മാനറിസങ്ങള്‍ എല്ലാം നല്ലപോലെ ചെയ്തു എന്നും അഭിപ്രായം ഉയർന്നു.ഇതിനെ ശെരിവെക്കുന്നതായിരുന്നു പ്രേക്ഷക പ്രതികരണവും.

ഏറ്റവും അടുപ്പം ഉണ്ടെന്ന് അവകാശപ്പെടുന്ന ദിൽഷയോട് വരെ ബ്ലെസ്സ്ലി കാണിക്കുന്ന സമീപനം ചോദ്യം ചെയ്യപ്പെടുകയാണ്. പുതിയ പെരുമാറ്റ രീതികൾ കാണുമ്പോൾ പ്രേക്ഷകർ ദില്‍ഷയെയും വിമര്‍ശിക്കുന്നുണ്ട്. ബ്ലെസ്സ്ലി ഒറ്റക്ക് ഗെയിം കളിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ദിൽഷയിലുള്ള മാറ്റങ്ങളും വ്യക്തമാണ്. പറയേണ്ട കാര്യം പറയേണ്ട സ്ഥലത്തു മുഖത്തു നോക്കി പറഞ്ഞില്ലെങ്കിൽ അവസാന ഫലം ഇങ്ങനെ തന്നെയാകും അതുകൊണ്ട് നോ എന്ന് പറയേണ്ടിടത്ത് പറയുക അത് ആരായാലും ഏതു വലിയ ഫ്രണ്ട് ആയാലും എന്നാണ് ബിഗ്ബോസ് ആരാധകർ ഇപ്പോൾ പറയുന്നത്