ബിഗ്‌ബോസ് ഹൗസിലെ മുഖം മൂടികൾ അഴിഞ്ഞുവീഴുന്നു, പ്രണയം പൊളിയുമോ എന്ന് പ്രേക്ഷകർ

ബിഗ്‌ബോസ് ഹൗസിലെ മുഖം മൂടികൾ അഴിഞ്ഞുവീഴുന്നു, പ്രണയം പൊളിയുമോ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് സീസൺ 4 അവസാനിക്കാൻ കേവലം ഒരാഴ്ച മാത്രം ശേഷിക്കുമ്പോൾ സംഭവബഹുലമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. നിലവിൽ 6 പേരാണ് ബിഗ്‌ബോസ് ഹൗസിൽ ഉള്ളത്. ഏറ്റവും മികച്ച പ്രകടനവുമായി മുന്നിട്ടുനിൽക്കുന്ന രണ്ടു മത്സരാർത്ഥികൾ ആണ് റിയാസും ദിൽഷയും. എല്ലാ ബി​ഗ് ബോസ് സീസണിലും കാണുന്നത് പോലെ പ്രണയം ഒരു വലിയ വിഷയമായി തന്നെ ഈ സീസണിലും കാണാൻ സാധിക്കുന്നു.

 

ഇത്തവണത്തെ സീസണിൽ ചർച്ചയായത് റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിവർ തമ്മിലുള്ള ത്രികോണ പ്രണയകഥയായിരുന്നു. റോബിനും ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞപ്പോൾ തന്നെ ദിൽഷ അത് നിരസിച്ചിരുന്നു.റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നും ബ്ലെസ്ലി തനിക്ക് സഹോദര തുല്യനാണെന്നുമാണ് ദിൽഷ പറഞ്ഞത്.ഡോക്ടർ റോബിൻ ഷോയിൽ നിന്നും പുറത്തായതിന് ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം ചർച്ചയായിരുന്നു. ദിൽഷയ്ക്ക് ​ഗെയിം കളിക്കാൻ അറിയില്ലെന്നും റോബിന്റേയും ബ്ലെസ്ലിയുടേയും പ്രണയ തണലിലാണ് ദിൽഷ മത്സരിക്കുന്നതെന്നും വിമർശനമുണ്ടായിരുന്നു.

റോബിൻ പുറത്തായ ശേഷം റോബിന്റെ വോട്ട് കൂടി സമ്പാദിക്കാൻ ദിൽഷ ശ്രമിക്കുന്നതായും വിമർശനമുണ്ട്.എന്നാൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ എന്തോ തെറ്റ് സംഭവിക്കുന്നുവെന്ന എല്ലാവരുടേയും ചിന്താ​ഗതിയാണ് മാറ്റേണ്ടത് എന്നതായിരുന്നു ദിൽഷയുടെ പ്രതികരണം. ഇപോൾ മത്സരം അവസാന ഘട്ടത്തിൽ എത്തി നിൽകുമ്പോൾ അവസാന ടാസ്കിന്റെ ഭാഗമായി നടന്ന ഒരു ചർച്ചയിൽ ദിൽഷയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് സഹമത്സരാർത്ഥികൾ.ദിൽഷ ശക്തമായി പ്രതികരിക്കാത്തത് കൊണ്ടാണ് ബ്ലെസ്ലി ദിൽഷയുടെ പിറകെ പ്രേമമാണന്ന് പറഞ്ഞ് നടന്ന് ബുദ്ധിമുട്ടിക്കുന്നത് എന്നാണ് ലക്ഷ്മിപ്രിയയും ധന്യയും പറഞ്ഞത്.അതിനെ അനുകൂലിച്ചുകൊണ്ട് തന്നെ റിയാസും പ്രതികരിച്ചു.

പറയേണ്ടത് പറയേണ്ടിടത്ത് പറയാൻ ദിൽഷ ശ്രമിക്കുന്നില്ലെന്നും ബ്ലെസ്ലി എപ്പോഴും കൂടെവേണമെന്ന് ആ​ഗ്രഹിക്കുന്നത് കൊണ്ടാകും ശക്തമായി സംസാരിക്കാൻ ദിൽഷ മടികാണിക്കുന്നത് എന്നുമാണ് റിയാസ് പറഞ്ഞത്. അനാവശ്യമായ പിടിവാശി കാണിക്കുകയാണ് ബ്ലെസ്സ്ലി സത്യസന്ധമായ സ്നേഹമാണെങ്കിൽ അത് ഇവിടെ നിന്നും പുറത്ത് പോയതിന് ശേഷമാണ് പ്രകടിപ്പിക്കേണ്ടത് എന്ന് സൂരജും തുറന്നു പറഞ്ഞു.പലപ്പോഴും തന്നെ വീട്ടിലുള്ളവർ കുറ്റപ്പെടുത്തുന്നത് ഒരു ത്രികോണ പ്രണയകഥയുടെ പേരിലാണ്. താൻ പലപ്പോഴായി ബ്ലെസ്ലിയെ വിലക്കുകയും ശാസിക്കുകയും ചെയ്തിരുന്നുവെന്നും പറയാവുന്നതിന്റെ പരിധി വിട്ട് പറഞ്ഞിട്ടും ബ്ലെസ്ലി അതുതന്നെ തുടരുകയാണെന്നും ദിൽ‌ഷ പറഞ്ഞു.

 

തന്റെ ഭാവിയെ കുറിച്ച് ഇത്രമാത്രം ആശങ്കപ്പെടാൻ രണ്ട് ആൺകുട്ടികൾക്കൊപ്പം ചേർന്ന് പുറംലോകം കാണാൻ പറ്റാത്തതായി, മോശമായതൊന്നും താൻ ചെയ്തിട്ടില്ലെന്നും, ഒരു പെൺകുട്ടായാണ് എന്ന ചിന്താ​ഗതിയിൽ നിന്നും ഉണ്ടായ ആകുലതയാണ് അതെങ്കിൽ‌ പെണ്ണെന്ന നിലയിൽ തന്നെ സൂക്ഷിക്കാൻ തനിക്ക് അറിയാമെന്നും,തന്റെ ഭാവിക്ക് ഒരു മോശവും സംഭവിക്കില്ല എന്നതുമാണ് ദിൽഷ നൽകിയ മറുപടി. ഇതോടെ ബ്ലെസ്ലിയും പ്രതികരണവുമായി എത്തി തന്റെ പ്രണയം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ഇത് തന്റെ ജീവിതമായതിനാൽ പ്രണയം ഇനിയും പറയുമെന്നും പ്രതീക്ഷയും വിശ്വസവുമുണ്ടെന്നും ആരെങ്കിലും പറഞ്ഞതിന്റെ പേരിൽ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ബ്ലെസ്ലി പറഞ്ഞു.സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് എത്തിയിരിക്കുന്നത്.

ആദ്യമൊക്കെ തമാശ ആയി കണ്ടിരുന്ന ബ്ലെസ്ലിയുടെ പ്രണയ കോലാഹലം വെറുപ്പുളവാക്കുന്ന രീതിയിൽ എത്തിച്ചു കഴിഞ്ഞു എന്നും,അതുപോലെ പലപ്പോഴും നിസംഗതയോടെ ദിൽഷ പ്രതികരിക്കുന്നതും ഒരാൾ പിന്നാലെനടക്കുന്നത് ആസ്വദിക്കുന്നത് പോലെ ഒരു തോന്നൽ ഉണ്ടാകുന്നതും തെറ്റ് തന്നെയാണ് എന്ന അഭിപ്രായവും ഉണ്ട്. നോ എന്ന് പറയേണ്ടിവരുന്നിടത്ത് ശക്തമായി അത് പറയണം അല്ലാതെ ആരോപണങ്ങൾ വരുമ്പോൾ ഇമോഷണൽ ഡ്രാമ കാണിക്കുകയല്ല വേണ്ടതെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു.