ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണൻ . ഷോയുടെ വിന്നറാകുമെന്നുതന്നെയാണ് എല്ലാവരും കരുതിയതും. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് റോബിന്‍ ബിഗ്‌ബോസില്‍ നിന്ന് പുറത്തുപോകുന്നത്. ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയെ തല്ലിയതിനാണ് റോബിന്‍ പുറത്തായത്. എന്നാല്‍ അവിടം കൊണ്ട് തീരുന്നതായിരുന്നില്ല റോബിന്റെ യാത്ര.
ബിഗ് ബോസ് റോബിന്‍ രാധാകൃഷ്ണന് നല്‍കിയത് സ്വപ്‌നം പോലും കണാനാവത്ത അത്രയും ആരാധകരെയാണ്. തനിക്ക് ഇത്രയും ആരാധകര്‍ ഉണ്ടെന്ന് അറിഞ്ഞതിലുള്ള അത്ഭുതം അദ്ദേഹം തന്നെ പങ്കുവെച്ചതുമാണ്. ഷോയില്‍ വെച്ച് ദില്‍ഷയെ ഇഷ്ടമാണെന്നും ഷോയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വിവാഹക്കാര്യം ദില്‍ഷയുടേയും തന്റെയും വീട്ടുകാരുമായി സംസാരിക്കും എന്നെല്ലാം റോബിന്‍ പറഞ്ഞിരുന്നു.. എന്നാല്‍ ദില്‍ഷ കൂടുതല്‍ സമയം വിവാഹത്തിന് വേണ്ടി ആവശ്യപ്പെട്ടതോടെയാണ് ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകേണ്ട എന്ന തീരുമാനം പരസ്പരം ഇരുവരും തീരുമാനിച്ച് എടുത്തത്.
ഇതോടെ നല്‍കിയ നല്ല ഓര്‍മ്മകള്‍ക്ക് എല്ലാം പരസ്പരം നന്ദി പറഞ്ഞ്.. നല്ല സുഹൃത്തുക്കളായി തന്നെ ഇവര്‍ പിരിയുകയായിരുന്നു. അതിന് ശേഷം റോബിൻ ഇനിയാരെയാണ് വിവാഹം ചെയ്യുന്നത് എന്ന ചോദ്യം പ്രസക്തമായി മാറുകയായിരുന്നു. ഇതിനിടയിൽ റോബിൻ പലരുമായി പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകളും പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ സ്വന്തം വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ.
ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ വിവാഹക്കാര്യവും ഭാവിവധുവിന്റെ പേരും താരം വേദിയില്‍ വെച്ച് ഉറക്കെ വിളിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ പ്രണയബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ടായിരുന്നു… എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഇതുവരെ എൻഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും.
ആളാരാണെന്ന് അറിയണ്ടേ ? ‘ആരതി പൊടി’, എന്നാണ് ഞാൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയുടെ പേര്”. ഇങ്ങനെയാണ് റോബിൻ ആരാധകരോടായി പറഞ്ഞത്. പ്രിയ താരത്തിന്റെ വെളിപ്പെടുത്തൽ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.
https://youtu.be/ucKnzzM1bJE
തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. കോയമ്പത്തൂരില്‍ നിന്നും ബി എസ് സി ഫാഷന്‍ ടെക്‌നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. അതിനും അപ്പുറം ഒരു ഓണ്ട്രപ്രൊണറും ആണ്. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്ന ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. തമിഴിലാണ് പുതിയ ചിത്രം. ഡിസൈനര്‍, ഓണ്ട്രപ്രൊണര്‍, മോഡല്‍, നടി എന്നിങ്ങനെയുള്ള മേഖലകളില്‍ എല്ലാം കഴിവ് തെളിയിച്ചു കഴിഞ്ഞ 22 കാരിയായ ആരതി പൊടിയുമായി റോബിന്‍ പ്രണയത്തിലാണെന്ന് ഇതിന് മുന്‍പ് തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ഇവരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു..